തൃശൂർ നഗരത്തിൽ വൻ കവർച്ച; കൂർക്കഞ്ചേരിയിലെ വീട്ടിൽ നിന്നും കവർന്നത് 55 പവൻ സ്വർണവും മൂന്നര ലക്ഷം രൂപയും

Published : Sep 21, 2026, 12:23 PM IST
thrissur robbery

Synopsis

തൃശൂർ കൂർക്കഞ്ചേരിയിൽ കുടുംബം ആശുപത്രിയിൽ പോയ സമയത്ത് വൻ കവർച്ച നടന്നു. ഹസൻ അലിയുടെ വീട്ടിൽ നിന്നും 55 പവൻ സ്വർണ്ണവും മൂന്നര ലക്ഷം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂർ: തൃശൂർ നഗരത്തിൽ വൻ കവർച്ച നടന്നു. കൂർക്കഞ്ചേരിയിലെ ഹസൻ അലിയുടെ വീട്ടിൽ നിന്നും 55 പവൻ സ്വർണമാണ് കവർന്നത്. വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് മോഷണം നടന്നത്. മകന്‍റെ ശസ്ത്രക്രിയക്കായി കുടുംബം ആശുപത്രിയിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി 1.30ഓടെയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. ഒരാൾ മതിൽ ചാടി അകത്തു കടക്കുന്ന ദൃശ്യം ലഭിച്ചു. മതിൽ ചാടിക്കടന്ന ശേഷം മോഷ്ടാവ് സി സി ടി വി തകർത്തു. വീട്ടിലെ രണ്ട് വാതിലുകൾ കുത്തിത്തുറന്ന നിലയിലാണ്. മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. ഹസൻ അലിയുടെ ഭാര്യയുടെയും മകളുടെയും മരുമകളുടെയുമായി 55 പവൻ സ്വർണമാണ് നഷ്ടമായത്. ബാങ്ക് വായ്പയടക്കാൻ സൂക്ഷിച്ചിരുന്ന മൂന്നര ലക്ഷം രൂപയും കവർന്നു.

കടുംബം രാവിലെ എത്തിയപ്പോഴാണ് വീടിന്‍റെ വാതിൽ തുറന്നു കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. തൃശൂർ സിറ്റി പൊലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബൈക്കിൽ സഞ്ചരിച്ച യുവതിക്കും യുവാവിനും നേരെ ആൾക്കൂട്ട അതിക്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
സാമ്പത്തിക തട്ടിപ്പ് ആരോപണം: വിശദീകരണവുമായി മുൻ എംഎൽഎ പ്രമോദ് നാരായൺ