'അപ്പാർട്ട്മെന്റ് ഉടമകൾക്ക് നൽകിയ വിവരങ്ങൾ പലതും വ്യാജം'; മലാപ്പറമ്പ് സെക്സ് റാക്കറ്റിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയമെന്ന് പൊലീസ്

Published : Jun 07, 2025, 10:12 AM ISTUpdated : Jun 07, 2025, 10:25 AM IST
police raid

Synopsis

കേസിൽ അറസ്റ്റിലായ 9 പ്രതികളെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. റാക്കറ്റ് നടത്തിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന് സം‌ശയിക്കുന്നതായി പൊലീസ് വ്യക്തമാക്കുന്നു. നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. വാടകക്കെടുത്ത അപ്പാർട്ട്മെന്റിന്റെ ഉടമകൾക്ക് നൽകിയ വിവരങ്ങളും പലതും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കേസിൽ അറസ്റ്റിലായ 9 പ്രതികളെയും ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ മൂന്ന് പേർക്ക് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. കേസിൽ ആറ് സ്ത്രീകളുൾപ്പടെ 9 പേരാണ് ഇന്നലെ അറസ്റ്റിലായത്.

കോഴിക്കോട് മലാപ്പറമ്പിലെ അപ്പർട്മെന്റിൽ പ്രവർത്തിച്ചിരുന്ന പെൺ വാണിഭ കേന്ദ്രത്തിൽ ഇന്നലെയാണ് റെയ്ഡ് നടന്നത്. ആറു സ്ത്രീകൾ ഉൾപ്പെടെ 9പേർ അറസ്റ്റിലായി. രണ്ടു ഇടപാടുകരെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് രണ്ടുവർഷം മുമ്പാണ് ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ എന്ന് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശി വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെൺവാണി ഭ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ