മലപ്പുറത്ത് ഭീതി വിതച്ച് മസ്തിഷ്‌ക ജ്വരം; കണക്കുകൾ ഞെട്ടിക്കുന്നു, ഒരു വര്‍ഷത്തിനിടെ 77 പേർക്ക്, മൂന്നിലൊന്നും കുട്ടികള്‍

Published : Jan 10, 2026, 01:33 PM ISTUpdated : Jan 10, 2026, 01:34 PM IST
amoebic meningoencephalitis

Synopsis

അഞ്ച് വര്‍ഷത്തിനിടെ 126 പേര്‍ ക്ക് രോഗം സ്ഥിരീകരിക്കുകയും 27 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകൾ. 2025ല്‍ മസ്തിഷ്‌കജ്വരം ബാധിച്ച 77 പേരില്‍ എട്ട് രോ ഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 77 പേര്‍ക്കെന്ന ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കണക്കുകൾ. അഞ്ച് വര്‍ഷത്തിനിടെ 126 പേര്‍ ക്ക് രോഗം സ്ഥിരീകരിക്കുകയും 27 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകളിലുണ്ട്. കഴിഞ്ഞവര്‍ഷമാണ് കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 2025ല്‍ മസ്തിഷ്‌കജ്വരം ബാധിച്ച 77 പേരില്‍ എട്ട് രോ ഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2021ല്‍ ഒരൊറ്റ കേസാണ് ജില്ലയി ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ രണ്ട് കേസുകളും 2023ല്‍ ആറ് കേസു കളും 2024ല്‍ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതും പരിശോധനകള്‍ വ്യാപകമാക്കിയതുമാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ വി ലയിരുത്തുന്നു. രോഗം ബാധിക്കു അവരില്‍ മൂന്നിലൊന്നും 15 വയ സ്സില്‍ താഴെയുള്ള കുട്ടികളാണെ ന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 126 രോഗി കളില്‍ 40ഉം കുട്ടികളാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളി ല്‍ രോഗം കൂടുതല്‍ മാരകമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. 28 ശതമാനമാണ് കുട്ടികളിലെ മരണനിരക്ക്.

മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകളില്‍ ചിലര്‍ക്ക് ജപ്പാന്‍ ജ്വരം (ജപ്പാനീസ് എന്‍സഫലൈറ്റിസ്) എന്ന ഗുരുതര വൈറസ് രോഗമാണെന്ന് കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം കേസുക ളില്‍ നടത്തിയ പരിശോധനയില്‍ 2024ല്‍ മല പ്പുറം ജില്ലയിലും രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. പലര്‍ക്കും ജപ്പാന്‍ ജ്വരം വന്നിട്ടുണ്ടായിരി ക്കാമെന്നും എന്നാല്‍ രോഗം തിരിച്ചറിയാനുള്ള പ്രയാസമൂലം ഇക്കാര്യം സ്ഥിരീകരിക്കാതെ പോ വാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊതുകുകള്‍ വഴി പകരുന്ന വൈറ സ് രോഗമാണ് ജപ്പാന്‍ ജ്വരം.

തീവ്രമായ പനിക്ക് ശേഷം ശക്തമായ തലവേദ ന, നിര്‍ത്താതെയുള്ള ഛര്‍ദ്ദി, ബോധക്ഷയം, സ്ഥലകാല ബോധമില്ലായ്മ, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷ ണങ്ങള്‍. ഗുരുതരമാവുന്നവരില്‍ അപസ്മാരവും ബോധക്ഷയവും സ്ഥിരമായ വൈകല്യവും മര ണവും സംഭവിക്കുന്നു.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ 30 ശതമാനത്തോളം പേര്‍ മരിക്കുകയും 50 ശതമാനം പേര്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.കെ. ജയന്തി പറഞ്ഞു.

ഈ സാഹചര്യത്തിലാണ് ജില്ലയില്‍ 15 വയ സ്റ്റ് വരെയുള്ള കുട്ടികള്‍ക്ക് ജപ്പാനീസ് എന്‍സ ഫലൈറ്റ്‌സ് വാക്സിനേഷന്‍ നല്‍കാന്‍ തീരുമാ നിച്ചതെന്നും അവര്‍ പറഞ്ഞു.

ജപ്പാന്‍ ജ്വരം പ്രതിരോധം; കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ഉദ്ഘാടനം 12ന്

മലപ്പുറം: കുട്ടികളില്‍ ജപ്പാനീസ് എന്‍സഫലൈറ്റിസ് (ജപ്പാന്‍ ജ്വ രം) തടയാന്‍ വാക്സിനേഷന്‍ കാമ്പയിനുമായി ആരോഗ്യ വ കുപ്പ്. കൊതുകുകള്‍ വഴി പക രുന്ന ഗുരുതരമായ വൈറസ് രോ ഗമായ ജപ്പാന്‍ ജ്വരം പ്രധാനമാ യും കുട്ടികളെയാണ് ബാധിക്കു ന്നതെന്ന് ഡി.എം.ഒ ഡോ ടി.കെ. ജയന്തി വാര്‍ത്തസമ്മേളനത്തില്‍

പറഞ്ഞു. ഒന്നു മുതല്‍ 15 വയ സ്സ് വരെയുള്ള കുട്ടികളെ രോഗം ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്ന തിന്റെ ഭാഗമായാണ് ജില്ലയില്‍ വാക്സിനേഷന്‍ പദ്ധതി ആരം ഭിക്കുന്നതെന്നും ഡി.എം.ഒ പറ ഞ്ഞു. ജില്ലയിലെ ആശുപത്രിക ളുടെയും ആരോഗ്യ കേന്ദ്രങ്ങളു

ടെയും നേതൃത്വത്തില്‍ സ്‌കൂളുക ളിലും അംഗന്‍വാടികളിലും വാ ക്‌സിനേഷന്‍ ക്യാമ്പുകള്‍ ക്രമീ കരിച്ചിട്ടുണ്ട്.

കാമ്പയിനുശേഷം കുട്ടികളുടെ വാക്സിനേഷന്‍ പട്ടികയില്‍ ഇത് തുടര്‍ന്ന് നല്‍കുന്നതായിരി ക്കും. ഇന്ത്യയില്‍തന്നെ ഉല്‍പാദി പ്പിച്ച ഭാരത് ബയോടെകിന്റെ 'ജെ ന്‍വാക് ആണ് ഈ വാക്സിന്‍. ജി ല്ലയില്‍ 1479497 കുട്ടികളാണ് ന്ന് മുതല്‍ 15 വയസ്സ് വരെയുള്ള വിഭാഗത്തിലുള്ളത്. ജനുവരി 12ന് വാക്‌സിനേഷന്‍ ജില്ലതല ഉദ്ഘാടനം തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ ഹൈസ്‌കൂ ളില്‍ നടത്തും.

ജില്ല പഞ്ചായത്ത് ആരോഗ്യ വി ദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെ യര്‍മാന്‍ പി.കെ. അസ്ലു ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്തസമ്മേ ഇനത്തില്‍ ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, ജില്ല സര്‍വയലന്‍സ് ഓ ഫിസര്‍ ഡോ. സി. ഷൂബിന്‍, ജി ല്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. എന്‍.എന്‍. പമീലി, ജില്ല എജുക്കേ ഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി എന്നിവര്‍ പങ്കെടുത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിൽ സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘം; മന്ത്രിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണം, പൊലീസ് കോടതിയിൽ അപേക്ഷ നൽകി, 'പരാതിക്കാരിയെ വീണ്ടും അധിക്ഷേപിച്ചു'