
മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ച പിന്നിടുമ്പോഴും മലപ്പുറത്ത് കൊവിഡ് വ്യാപനത്തില്‍ കുറവില്ല. ഇന്നലെ 4074 പേര്‍ക്കാണ് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ടെസ്റ്റ് പൊസിറ്റിവിറ്റി ഇന്നലെയും മുപ്പത് കടന്നു. ഇന്നലെ 31.53 ശതമാനമാണ് മലപ്പുറത്തെ ടിപിആര്‍. രോഗം സ്ഥിരീകരിച്ചവരെക്കാള്‍ ഏറെയാളുകള്‍ രോഗമുക്തരായി എന്നതു മാത്രമാണ് മലപ്പുറം ജില്ലക്ക് ചെറിയൊരാശ്വാസമുള്ളത്. അതേസമയം, കേരളത്തിലെ മറ്റ് ജില്ലകളില്‍ കൊവിഡ് കേസുകളും ടിപിആറും കുറയുന്നത് ആശ്വാസമാണ്.
ഇന്നലെ 5,502 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച തുടങ്ങിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്നും മലപ്പുറത്ത് കര്‍ശനമായി തുടരും. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ ക്യാമ്പ് ചെയ്ത് പൊലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ കണ്ടെത്താനായി ഇന്നും നാളെയും ജില്ലയില്‍ 75000 പരിശോധനകള്‍ നടത്താനാണ് നീക്കം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam