കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; രണ്ടുപേർ മരിച്ചു, 10 പേർക്ക് പരിക്ക്

Published : Jun 06, 2026, 05:47 AM ISTUpdated : Jun 06, 2026, 05:54 AM IST
kondotty accident

Synopsis

ട്രാവലറിന്‍റെ ഡ്രൈവ‍റും യാത്രക്കാരിയുമാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

മലപ്പുറം: കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ട്രാവലറിന്‍റെ ഡ്രൈവ‍റായ പാലക്കാട് വടവന്നൂർ സ്വദേശി രാജേഷ്, പാലക്കാട് മുർകശംകുന്ന് വായനശാല സ്വദേശി രമണി (60)എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ 5 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ട്രാവലറിൽ 27 പേരും ലോറിയിൽ മൂന്ന് പേരുമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നു. എന്താണ് അപകടകാരണമെന്ന് വ്യക്തമല്ല. സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് മെഡി. കോളേജിലെ രണ്ട് അധ്യാപികമാർ, രോഗികളുടെ മുന്നിലിട്ടും മാനസിക പീഡനം; 12 പിജി വിദ്യാർഥികളും പരാതി നൽകി, സ്ഥലം മാറ്റം
കണ്ണൂരും ഇന്ന് അവധി, 4 ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; കനത്ത മഴ, റെഡ് അലർട്ട്