7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം, വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി ഉയർത്തി, ക്യാബിനുള്ളിൽ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി

Published : Feb 20, 2026, 08:56 PM ISTUpdated : Feb 20, 2026, 10:02 PM IST
lorry accident

Synopsis

7 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കണ്ടെത്തി. വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ലോറി പൂർണ്ണമായി പുറത്തെടുത്തു.

മലപ്പുറം: മലപ്പുറം ആതവനാട് ലോറി ക്വാറി കുളത്തിലേക്ക് മറിഞ്ഞു മലപ്പുറം പൈക്കിനിപറമ്പ് സ്വദേശി മുസ്തഫ മരിച്ചു. ലോറി ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. എട്ടു മണിക്കൂർ നീണ്ട രെക്ഷപ്രവർത്തന്നതിനു ഒടുവിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 1 മണിയോടെ അടുത്ത നേരത്താണ് അപകടമുണ്ടായത്. മലയിൽ ഫൂഡ് സിന്റെ സെയിൽസ് ലോറിയാണ് ആതവനാട് പള്ളിയാലി സ്പിന്നിൽ റോഡിൽ വച്ചു നിയന്ത്രണം നഷ്ടമായത്. ഒഴിയിടത്തിലേക്ക് വണ്ടി കൊണ്ട് പോകാനാകണം ശ്രമിച്ചത്. പക്ഷേ മുന്നിലെ ക്വാറിക്കുളത്തിലേക്ക് വണ്ടി വീണു. ശബ്ദം കേട്ട് അടുത്ത വീട്ടിലെ സ്ത്രീകൾ ഓടിയെത്തി. വൈരംകൊട് വേലയ്ക്ക് പോകുന്നവരോട് അപകടം പറഞ്ഞു. ഡ്രൈവർ ചട്ടിപ്പറമ്പ് ജാഫറിനെ രെക്ഷപ്പെടുത്തി. അപ്പോഴേക്കും വാഹനം ആഴങ്ങളിലേക്ക് പൂണ്ടു.

ലോറി ഉയർത്താനുള്ള 3 ശ്രമങ്ങൾ വിഫലം ആയി. ഇരുട്ട് വീണതിനെ തുടര്‍ന്ന് വെളിച്ചം എത്തിച്ചു. കൂടുതൽ മുങ്ങൽ വിദഗ്ദര്‍ എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം 7 മണിക്കൂർ പിന്നിട്ടപ്പോൾ ലോറി ഉയർത്തി. ക്യാബിൻ വെട്ടിപ്പൊളിച്ചു മുസ്തഫയെ പുറത്തു എടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വണ്ടാനം മെഡിക്കൽ കോളേജ് ശസ്ത്രക്രിയ പിഴവ്: ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും നഴ്സിനും സസ്പെൻഷൻ
വിദ്യാർത്ഥികൾക്ക് മാസം 40000 രൂപ വരെ വരുമാനം സാധ്യമാക്കി കേരള ഡിജിറ്റൽ സർവകലാശാല; അഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം