വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കി; പ്രതി അറസ്റ്റില്‍

Published : Oct 09, 2026, 02:04 PM IST
malappuram man arrested for alleged rape on promise of marriage

Synopsis

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് നല്‍കുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ കാരകുണ്ട് സ്വദേശി അലി അക്ബര്‍ (36) ആണ് പരപ്പനങ്ങാടി പൊലീസിന്‍റെ പിടിയിലായത്. വിവാഹബന്ധം വേര്‍പെടുത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ സംരക്ഷിക്കുമെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയായതായും പിന്നീട് പ്രതി നല്‍കിയ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയതായും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലി അക്ബറിനെ പൊലീസ് പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ തിരൂര്‍ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്: അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറിക്ക് വീണ്ടും പാർട്ടി ചുമതല
‌‌മാസപ്പടി കേസില്‍ പിണറായിക്കെതിരായ അന്വേഷണം; കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീൽ നല്‍കിയേക്കില്ല, വിജിലൻസ് കേസെടുക്കും