ചരക്കുലോറിയിൽ ഉത്തർപ്രദേശിലേക്ക് പോകാൻ ശ്രമം; അതിഥിതൊഴിലാളികൾ മലപ്പുറത്ത് കസ്റ്റഡിയിൽ

Web Desk   | Asianet News
Published : May 17, 2020, 08:16 PM IST
ചരക്കുലോറിയിൽ ഉത്തർപ്രദേശിലേക്ക് പോകാൻ ശ്രമം; അതിഥിതൊഴിലാളികൾ മലപ്പുറത്ത് കസ്റ്റഡിയിൽ

Synopsis

അറുപതോളം അതിഥിതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊഴിലാളികളെ ഒളിപ്പിച്ചു കടത്താനായിരുന്നു ഡ്രൈവർ ശ്രമിച്ചത്.

മലപ്പുറം: മലപ്പുറം തിരൂരിൽ നിന്ന് ചരക്കുലോറിയിൽ കടക്കാൻ ശ്രമിച്ച അറുപതോളം അതിഥിതൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. 

ചരക്കുലോറിയിൽ കടക്കാൻ ശ്രമിച്ച തൊഴിലാളികളെ കുറ്റിപ്പുറത്തുവച്ച് വാഹനം തടഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരെ തിരികെ താമസസ്ഥലത്തേക്ക് തന്നെ എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിഥി തൊഴിലാളികളെ ഒളിപ്പിച്ചു കടത്താനായിരുന്നു ഡ്രൈവർ ശ്രമിച്ചത്. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം