തട്ടിക്കൊണ്ടുപോയി മൂന്നു ദിവസമാവുമ്പോഴും ഷമീറെവിടെ? കേസിൽ രണ്ടു പേർ പിടിയിൽ, അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Published : Aug 14, 2025, 07:59 AM ISTUpdated : Aug 14, 2025, 08:00 AM IST
SHAMEER

Synopsis

സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേരെ പൊലീസ് പിടികൂടി. പ്രതികൾ എത്തിയ വാഹനവും തിരിച്ചറിഞ്ഞു. രണ്ടുദിവസം മുമ്പ് രാത്രിയാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇതുവരേയും ഷമീറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബലമായി പിടിച്ചു കയറ്റുന്ന സമയത്ത് ഷെമീർ എതിർക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമാണ്. തട്ടിക്കൊണ്ടുപോയവർ തൃശ്ശൂർ‌ സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. മലപ്പുറം പാണ്ടിക്കാട് വട്ടിപറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. പാണ്ടിക്കാട് വിന്നേഴ്‌സ് ഗ്രൗണ്ടിന് അടുത്ത് താമസിക്കുന്ന ഷമീർ‌ വിദേശത്തായിരുന്നു. ഗൾഫിൽ ബിസിനസ് ചെയ്യുന്നയാളാണ്. ഓ​ഗസ്റ്റ് 4നാണ് നാട്ടിൽ വന്നത്. എന്താണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് വ്യക്തമല്ല. വിദേശത്തെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നാണ് സംശയം. ഇന്നോവ കാറിലാണ് കിന്ഡനാപ്പിംഗ് ടീം എത്തിയതെന്നാണ് വിവരം. പിടിയിലായ രണ്ടുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'