കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസ്സിൽ ഒരാൾ പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

തിരുവനന്തപുരം: കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസ്സിൽ ഒരാൾ പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. നെടുമങ്ങാട് സ്വദേശി വിനുവാണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പ്രാഥമിക ചികിത്സക്കുശേഷം പൊള്ളലേറ്റ ജീവനക്കാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ കൈക്കും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)