പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ, സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ വിട്ടയച്ച് പൊലീസ്; പ്രതിഷേധിച്ചതോടെ വീണ്ടും പിടികൂടി

Published : Oct 30, 2026, 03:36 PM IST
Malappuram theft accused re arrested after public protest over police release

Synopsis

നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ മോഷണക്കേസ് പ്രതിയെ വിട്ടയച്ചതിനെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്.

മലപ്പുറം: നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ മോഷണക്കേസ് പ്രതിയെ വിട്ടയച്ചതിനെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്. കോഴിക്കോട് അരക്കിണര്‍ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍ (22) ആണ് പിടിയിലായത്. നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതി മണിക്കൂറുകള്‍ക്കകം പൊലീസ് സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയതാണ് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്.

കൊണ്ടോട്ടിക്ക് സമീപം പേങ്ങാട് ഐക്കരയിലെ മേച്ചേരി ഫൈസലിന്‍റെ വീട്ടിലാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെ മോഷണം നടന്നത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ പുതുക്കിപ്പണിയുന്ന വീടിന്‍റെ മുകളിലൂടെ കയറിയാണ് പ്രതി അകത്തുകയറിയത്. വീട്ടില്‍നിന്ന് 80,000 രൂപ മോഷ്ടിച്ച ഇയാള്‍ ഫൈസലിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മോഷ്ടാവിനെ കണ്ട ഫൈസലിന്‍റെ മകള്‍ ബഹളംവെച്ചതോടെ വീട്ടുകാരും സമീപവാസികളും ഓടിയെത്തി ഇയാളെ പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ കൊണ്ടോട്ടി പൊലീസില്‍ ഏല്‍പ്പിച്ചു. കഞ്ചാവും മാരകായുധവും കൈവശമുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഇയാളെ പൊലീസ് വിട്ടയച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നു. സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ പ്രതി വീണ്ടും ഫൈസലിന്‍റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വീട്ടുപരിസരത്തുണ്ടായിരുന്ന സ്‌കൂട്ടറുമായി ഇയാള്‍ കടന്നുകളയുകയും ചെയ്തു.

നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ പ്രതി വീണ്ടും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായി. പ്രതിയെ വിട്ടയച്ചതില്‍ പൊലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വ്യാഴാഴ്ച കോഴിക്കോട് നിന്നാണ് ഇര്‍ഫാനെ വീണ്ടും പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; 'കുടുംബത്തിന്റെ ആശങ്ക അറിയിച്ചു', ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് കുടുംബം
സംസ്ഥാന വ്യാപകമായി 4504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന, മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതലും മലപ്പുറത്തും കോഴിക്കോടും