റോഡരികിലൂടെ നടക്കുന്നതിനിടെ അപകടം; പിറകിൽ നിന്ന് വന്ന ബസ്സിടിച്ച് വാഴക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Published : May 13, 2025, 10:50 AM ISTUpdated : May 13, 2025, 10:53 AM IST
റോഡരികിലൂടെ നടക്കുന്നതിനിടെ അപകടം; പിറകിൽ നിന്ന് വന്ന ബസ്സിടിച്ച് വാഴക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

Synopsis

പരിക്കേറ്റ ആലിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം: മലപ്പുറം വാഴക്കാട്  ബസ്സിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. വാഴക്കാട് സ്വദേശി ചീരക്കുന്നത് ആലിയാണ് (54) മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ ആലിയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷിയിടത്തിൽ നിന്ന് വാഴക്കുല വെട്ടി തോളിലേറ്റി നടന്നു പോകുന്ന സമയത്താണ് സ്വകാര്യ ബസ് പിറകിൽ നിന്ന് ഇടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഒരു വാക്കോ വാചകമോ മാത്രമല്ല പരിഗണിക്കുന്നത്, ഈ ഘട്ടത്തിൽ രാഹുൽ ജയിലിൽ തന്നെ കിടക്കണം'; കോടതി നിരീക്ഷണം
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ, സംഭവം മലപ്പുറം നിലമ്പൂരിൽ