കാലടി സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ ഹർജി നൽകി. അടിയന്തരവാദം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് മുമ്പാകെ ഹർജി ഇന്ന് പരാമർശിക്കും. പരീക്ഷ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് വിദ്യാർത്ഥികൾക്കായി ഹർജി സമർപ്പിച്ചത്.

09:07 PM (IST) Nov 04
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയെ പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് ജയകൃഷ്ണൻ പള്ളിക്കലിന് കോടതി ജാമ്യം നൽകി.
07:00 PM (IST) Nov 04
മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കേസുകളെ നിയമപരമായി നേരിടുമെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ
04:55 PM (IST) Nov 04
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയിൽ മറുപടിയുമായി ഹിമന്ത ബിശ്വ ശർമ. ബിജെപിക്ക് പാർലമെൻ്റിൽ സംവാദം നടക്കണം എന്നാണ് താൽപര്യം, എന്നാൽ തെരുവിൽ വേണമെന്നാണ് രാഹുൽ പറയുന്നതെന്നും ഹിമന്ത ബിശ്വ ശർമ
04:19 PM (IST) Nov 04
കേരളത്തിന് പലവട്ടം വിജയം സമ്മാനിച്ച ത്രോബോൾ ടീമിലെ മിന്നും താരമായിരുന്ന അശ്വതിയുടേതാണ് ഈ വാക്കുകൾ. ഒന്നാം ക്ലാസുകാരി ആകൃത സ്കൂളിൽ നിന്നും വിശന്ന വയറുമായി വരുമ്പോൾ എന്തു കൊടുക്കുമെന്ന ആകുലതയാണ് മനസ് നിറയെ.
11:30 AM (IST) Nov 04
അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ.
12:48 PM (IST) Nov 04
ഭാര്യ ലതകുമാരിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരഞ്ഞെങ്കിലും വിദ്യാധരനെ കണ്ടെത്താൻ സാധിച്ചില്ല. 187 കിലോമീറ്ററിന് അപ്പുറം ആറ്റിങ്ങൽ മാമത്ത് നിന്നാണ് മൃതദേഹം ഇന്ന് കണ്ടെത്തിയത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
09:13 AM (IST) Nov 04
കൊയിലാണ്ടി പോക്സോ കേസില്‍ പ്രതി അബ്ദുൽ റഫീഖിന് ഹൈക്കോടതിയിൽ തിരിച്ചടി.
11:32 AM (IST) Nov 04
കാലടി സർവകലാശാലയിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും. ഇന്ന് വാദത്തിന് എടുക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
06:17 AM (IST) Nov 04
നിർണായകമായ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട ഫലങ്ങൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് പ്രകടമായ മുന്നേറ്റം.
09:19 AM (IST) Nov 04
നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടെതെന്നും ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യമാണെന്നും മന്ത്രി കിരൺ റിജിജു.
05:21 AM (IST) Nov 04
പാങ്ങപ്പാറ 17 കാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്.
06:51 AM (IST) Nov 04
ഗ്യാനേഷ്കുമാറിനെതിരായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുമതി നൽകി. കരാറുകാരൻ സാജൻ്റെ വെളിപ്പെടുത്തലിലാണ് അന്വേഷണം. ഫയൽ മുഖ്യമന്ത്രിക്കും കൈമാറി.