സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

08:06 AM (IST) Oct 23
ഇടതുമുന്നണിയോഗം നവംബർ അഞ്ചിന് ചേരും. എതിർപ്പുണ്ടെങ്കിലും യോഗത്തിൽ സിപിഐ സഹകരിക്കും. എന്നാൽ പാർലമൻ്ററി പാർട്ടിയോഗത്തിൽ പങ്കെടുക്കില്ല.
07:42 AM (IST) Oct 23
തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും ആംബുലൻസിലുണ്ടായ രോഗിക്കും പരിക്കേറ്റു.
07:26 AM (IST) Oct 23
ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും.
06:59 AM (IST) Oct 23
കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
06:46 AM (IST) Oct 23
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. പീപ്പിള്‍ എഗന്‍സ്റ്റ് എസ് ഐ ആര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ദില്ലിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിക്കും.
06:30 AM (IST) Oct 23
മാസപ്പടി കേസിലെ ഇഡി സമൻസിൽ പിണറായി ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല എന്നറിയിച്ച് പിണറായി ഇഡിക്ക് മറുപടി നൽകി. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിക്കും.