മാസപ്പടി കേസിലെ ഇഡി സമൻസിൽ പിണറായി ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല എന്നറിയിച്ച് പിണറായി ഇഡിക്ക് മറുപടി നൽകി. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിക്കും.

കൊച്ചി: മാസപ്പടി കേസിലെ ഇഡി സമൻസിൽ പിണറായി ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല എന്നറിയിച്ച് പിണറായി ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കം ഉള്ളവർ നൽകിയ അപ്പീൽ ഇന്ന് തന്നെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിക്കും. ഡിവിഷൻ ബെഞ്ച് അപ്പീലിൽ തീരുമാനം എടുക്കും വരെ ഇനി തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്നാണ് ഇഡി തീരുമാനം. ഇന്നലെ ഇഡി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കേസിലെ തുടർനടപടികൾ പരിശോധിച്ചിരുന്നു.

YouTube video player