കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും.
തിരുവനന്തപുരം: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 29ാമത് ഗവർണർ ആയാണ് ഓംപ്രകാശ് മാഥൂർ ചുമതല ഏൽക്കുന്നത്. സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ പങ്കെടുക്കും. ചടങ്ങുകൾക്കു ശേഷം ലോക് ഭവനിൽ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര ആർലേക്കറുടെ പിൻഗാമിയായാണ് മാഥൂർ എത്തുന്നത്.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാതുറിനെ സ്വീകരിച്ചു. ചടങ്ങിൽ മറ്റ് മത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.
