സംസ്ഥാനത്ത് ബാറുകളുടെ ലൈസൻസ് പുതുക്കൽ മാത്രമല്ല പുതിയ ബാർ ലൈസൻസുകളും അനുവദിച്ചതായി റിപ്പോർട്ട്. സർക്കാർ വന്ന ശേഷം സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകളും അനുവദിച്ചു. മദ്യനയം വരും വരെ ലൈസൻസില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ വാദം. എന്നാൽ ബാർ ലൈസൻസ് അനുവദിച്ചതിന്റെ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

08:23 PM (IST) Nov 03
നിലവിൽ മൂന്ന് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒന്നാം പ്രതിയാണ് 17കാരൻ. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരന്റെ പെൺസുഹൃത്തായ ആനന്ദയുമാണ്. ആനന്ദയുടെ ഫോണിൽ നിന്നാണ് 17കാരൻ അഭിരാമിനെ വിളിച്ചുവരുത്തിയത്.
07:10 PM (IST) Nov 03
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മോദിക്ക് മറുപടിയില്ലെന്ന് രാഹുല്‍ പരിഹസിച്ചു.
06:07 PM (IST) Nov 03
സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
05:20 PM (IST) Nov 03
നയരൂപീകരണത്തിലും ആസൂത്രണത്തിലും ഉന്നതമായ പങ്കുള്ള ആസൂത്രണ ബോര്‍ഡിൽ ഒരു വനിത പോലുമില്ല. അതും ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനും മുന്‍ഗണന നൽകുന്ന സംസ്ഥാനത്ത്. ബോര്‍ഡിന്‍റെ ഘടനാ പ്രശ്നം ചൂണ്ടിക്കാട്ടി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ വാചകങ്ങളാണിത്.
03:43 PM (IST) Nov 03
എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇടതുസർക്കാരിനോട് അതൃപ്തിയുണ്ടെന്നും എം ലിജു പറഞ്ഞു. എം ബി രാജേഷിനോടും മന്ത്രി അതൃപ്തി അറിയിച്ചു.
02:54 PM (IST) Nov 03
കാലടി സർവ്വകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമെന്ന് കോടതി ചൂണ്ടിക്കാട്ടി.
11:45 AM (IST) Nov 03
സ്റ്റാർ പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം.
01:58 PM (IST) Nov 03
അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇന്ദിരാനഗറിലെ കടയിൽ ഇടപാടുകാരനെന്ന വ്യാജേനയാണ് അക്രമി എത്തിയത്. ഇയാൾ എത്തിയ സമയത്ത് യുവതി തനിച്ചാണ് കടയിലുണ്ടായിരുന്നത്.
10:19 AM (IST) Nov 03
ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ 17 കാരന്‍റെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് എറണാകുളം സൈബർ പോലീസ്.
12:15 PM (IST) Nov 03
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി കെ മുരളീധരൻ. ഐഎഎസ് അസോസിയേഷനുമായിട്ട് കൂടിയാലോചനകൾ നടത്താറില്ലെന്നും ഒരു അദ്ഭുതവുമുണ്ടായിട്ടില്ലെന്നും മുരളീധരൻ
10:54 AM (IST) Nov 03
സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിൽ എക്സൈസ് കമ്മീഷണർ സാംബശിവ റാവു വിശദീകരണം നൽകി. മന്ത്രി അറിയാതെ നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ ലൈസൻസ് നൽകിയെന്നതാണ് വിവാദത്തിന് കാരണം.
05:10 AM (IST) Nov 03
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ ഖെഷ്ം ദ്വീപിലും സമീപ പ്രദേശത്തും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്.