LIVE NOW
Published : May 06, 2026, 10:11 AM ISTUpdated : May 06, 2026, 11:48 AM IST

Malayalam News Live: `കോൺ​ഗ്രസ് വിജയത്തിന്റെ ശിൽപ്പി, ഇന്ത്യയിലെ അതികായനായ നേതാവ്'; കെസി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും പ്രതികരണം

Summary

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ചരട് വലികൾ സജീവമായി തുടരുകയാണ്. എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഇന്ന് കേരളത്തിൽ എത്തും. നിയമസഭ കക്ഷി യോഗം നാളെ ചേരാനാണ് നീക്കം. നിരീക്ഷകർ എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാൻിഡിനെ അറിയിക്കും. ഞായറാഴ്ചക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് സൂചന.

vellappally, kc venugopal

11:48 AM (IST) May 06

`കോൺ​ഗ്രസ് വിജയത്തിന്റെ ശിൽപ്പി, ഇന്ത്യയിലെ അതികായനായ നേതാവ്'; കെസി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ, മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും പ്രതികരണം

കെസി വേണു​ഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ. കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺ​ഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി ന‌ടേശൻ പറഞ്ഞു. ​

Read Full Story

11:12 AM (IST) May 06

വിതുര താലൂക്ക് ആശുപത്രിയിൽ അണലി; കണ്ടെത്തിയത് ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിൽ നിന്നും, ആർആർടി സംഘമെത്തി പിടികൂടി

വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.

Read Full Story

10:50 AM (IST) May 06

ഗവർണർ ഇന്ന് ചെന്നൈയിലെത്തും; ഉച്ചയോടെ തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിൽ പുറപ്പെടും

ഗവർണർ രാജേന്ദ്ര ആർലേക്കർ ഇന്ന് ചെന്നൈയിലെത്തും. തിരുവനന്തപുരത്ത് നിന്ന് 12:20നുള്ള വിമാനത്തിലാണ് പുറപ്പെടുക. 1:30ന് ചെന്നൈയിൽ എത്തും.

Read Full Story

10:14 AM (IST) May 06

വെള്ളാപ്പള്ളിക്കെതിരെ യു പ്രതിഭ

കായംകുളത്തെ തോൽവിയിൽ അതൃപ്‌തി പരസ്യമാക്കി എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. കായംകുളത്ത് വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും യു പ്രതിഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറയുന്നു.

Read Full Story

10:13 AM (IST) May 06

ആരാകും കോൺ​ഗ്രസ് മുഖ്യമന്ത്രി? അണിയറയിൽ ചരടുവലി സജീവം

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ ചരട് വലികൾ സജീവം. നിയമസഭ കക്ഷി യോഗം നാളെ ചേരും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഉടന്‍ കേരളത്തിലെത്തും. എംഎല്‍എമാരുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിക്കും. അതേസമയം, ഹൈക്കമാന്‍ഡിന്‍റെയും എംഎല്‍എമാരുടെയും പിന്തുണ നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ.

Read Full Story

10:13 AM (IST) May 06

ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കും

വാണിജ്യ എല്‍പിജി സിലിണ്ടറിന് 993 രൂപ കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഓണ്‍ലൈന്‍ ഭക്ഷണവിതരണവും തടസ്സപ്പെടും.

Read Full Story

10:12 AM (IST) May 06

കോണ്‍ഗ്രസ് എംഎല്‍എമാർ തിരുവനന്തപുരത്തേക്ക്

കോൺഗ്രസ് മുഖ്യമന്ത്രിയെ ഞായറാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് സൂചന. ഇന്ന് കേരളത്തിലെത്തുന്ന AICC നിരീക്ഷകർ നാളെ തന്നെ നടപടികൾ പൂർത്തിയാക്കും. മുതിർന്ന നേതാക്കളുമായി നേരിട്ട് സംസാരിക്കാൻ ഖർഗെയും രാഹുലും. കോൺഗ്രസ് മുഖ്യമന്ത്രിയെ ഞായറാഴ്ചക്കകം പ്രഖ്യാപിക്കുമെന്ന് സൂചന.


More Trending News