ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് പ്രതിയെ വടകരയിലെ ബന്ധുവീട്ടിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

09:30 AM (IST) Jan 22
ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദം അവസാനിപ്പിക്കണമെന്നും വിഡി സതീശൻ പറഞ്ഞതോടെ മന്ത്രി എംബി രാജേഷ് പ്രതികരണവുമായി എത്തി.
08:25 AM (IST) Jan 22
കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് വച്ചുമാറുന്നത് പരിഗണനയിലാണ്. തിരുവമ്പാടി, ഗുരുവായൂർ, കളമശ്ശേരി സീറ്റ് വച്ച് മാറ്റമാണ് പരിഗണനയിലുള്ളത്. ഈ സീറ്റുകൾ കോൺഗ്രസിന് നൽകിയാൽ പകരം തവനൂർ, പട്ടാമ്പി, കൊച്ചി സീറ്റുകൾ ലീഗ് വച്ചുമാറും
08:08 AM (IST) Jan 22
ശബരിമലയില്‍ സ്വര്‍ണക്കൊള്ള കേസിൽ കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി. എൻ വാസു, മുരാരി ബാബു എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നടപടി തുടങ്ങി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായി എ പത്മകുമാറിൻ്റെ സ്വത്തുക്കളും ഇഡി കണ്ടുകെട്ടും.
08:08 AM (IST) Jan 22
ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കും.
08:06 AM (IST) Jan 22
ദീപക്കിന്‍റെ ആത്മഹത്യയിൽ പ്രതി ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്. ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കൂടുതൽ തെളിവുകളും മൊഴികളും ശേഖരിക്കും. കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ഷിംജിത.