Published : Feb 26, 2026, 06:31 AM ISTUpdated : Feb 26, 2026, 10:30 PM IST

Malayalam News Live: കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം

Summary

 ക്രൂ 11 ദൗത്യം പുരോഗമിക്കുന്നതിനിടെയുണ്ടായ മെഡിക്കൽ എമർജൻസിയിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ.പ്രശ്നം നേരിട്ടത് മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസാ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. അതേസമയം, പേര് വെളിപ്പെടുത്തിയെങ്കിലും എന്തായിരുന്നു പ്രശ്നമെന്ന് ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. അടിയന്തര വൈദ്യസഹായം വേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് മാത്രമാണ് വിശദീകരണം. മൈക്ക് ഫിൻകെയുടെ അഭ്യർത്ഥന പ്രകാരമാണ് വെളിപ്പെടുത്തൽ നടത്തിയത്. ജനുവരി ഏഴാം തീയതിയാണ് പ്രശ്നമുണ്ടായതെന്ന് മൈക്ക് ഫിൻകെ അറിയിച്ചു. ജനുവരി പതിനഞ്ചിനാണ് ക്രൂ 11 സംഘം തിരികെ ഭൂമിയിലെത്തിയത്. ഫെബ്രുവരിയിൽ തിരിച്ചുവരേണ്ടിയിരുന്ന സംഘത്തിന്‍റെ ദൗത്യം പ്രതിസന്ധി കാരണം വെട്ടിച്ചുരുക്കുകയായിരുന്നു. 

 

10:30 PM (IST) Feb 26

കഴുത്തിന് പരിക്കുള്ള മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തു; മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രചാരണം. പരിയാരം ആശുപത്രിയിൽ നേഴ്സുമാർക്കൊപ്പം ഉള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. 

Read Full Story

10:17 PM (IST) Feb 26

യൂട്യൂബിലൂടെ ബലാത്സംഗ കേസ് ഇരകളുടെ പേര് വെളുപ്പെടുത്തി; ആർ ശ്രീലേഖക്കെതിരെ കേസെടുക്കാൻ നിർദേശം

യൂട്യൂബ് ചാനലിലൂടെ ബലാത്സം​ഗ കേസിലെ ഇരകളുടെ പേര് വെളുപ്പെടുത്തിയെന്ന കേസിൽ ആർ ശ്രീലേഖക്കെതിരെ കേസെടുക്കാൻ നിർദേശം. മ്യൂസിയം പൊലീസിനാണ് കോടതി നിർദേശം.

Read Full Story

10:01 PM (IST) Feb 26

ട്രൈബ്യൂണലുകൾ ബാധ്യതയാകുന്നു; ചെയർമാൻ വിരമിച്ചാൽ ട്രൈബ്യൂണൽ സ്‌തംഭിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന്‌ കേന്ദ്രത്തോട്‌ സുപ്രീംകോടതി

കേന്ദ്രസർക്കാർ രൂപീകരിച്ച വിവിധ ട്രൈബ്യൂണലുകൾ തങ്ങൾക്ക്‌ ബാധ്യതയെന്ന്‌ സുപ്രീംകോടതി. ചെയർമാൻ വിരമിച്ചാൽ ട്രൈബ്യൂണൽ തന്നെ സ്‌തംഭിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന്‌ കേന്ദ്രത്തോട്‌ കോടതി ആവർത്തിച്ചു.

Read Full Story

08:59 PM (IST) Feb 26

കൈവശ ഭൂമിക്കുള്ള പട്ടയ വിതരണം പുനരാരംഭിച്ചു; 2077 പട്ടയങ്ങൾ വിതരണം ചെയ്തു

ഇടുക്കിയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം ചെയ്യുന്നത് പുനരാരംഭിച്ചു. 2016 മുതൽ ഇടുക്കി ജില്ലയിൽ 13 പട്ടയമേളകളിലൂടെ 43,613 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

Read Full Story

07:14 PM (IST) Feb 26

തിയേറ്ററിനുള്ളിൽ വെച്ച് ബലാത്സംഗം; തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

തിയേറ്ററിനുള്ളിൽ വച്ച് പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിക്ക് 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. തിരുപ്പൂർ സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.

Read Full Story

06:28 PM (IST) Feb 26

​ഗർഭാശയ കാൻസർ പ്രതിരോധം; രാജ്യവ്യാപക വാക്സിൻ യജ്ഞവുമായി കേന്ദ്രസർക്കാർ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

എല്ലാ സംസ്ഥാനങ്ങൾക്കും പരിപാടിയിൽ വെർച്വലായി ഭാ​ഗമാകാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം നിർദേശം നൽകി. ​ഗാർഡാസിൽ 4 സിം​ഗിൾ ഡോസ് വാക്സിനാണ് നൽകുക.

 

Read Full Story

06:13 PM (IST) Feb 26

മുദ്രാവാക്യം കേട്ടാൽ പെടലിക്ക് വേദന വരുമോ?; മന്ത്രി വീണ ജോർജിനെ പരിഹസിച്ച് വിഡി സതീശൻ

മന്ത്രി വീണ ജോർജിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോഗ്യമന്ത്രിക്ക് ഓസ്കാർ നൽകണമെന്നും മന്ത്രിയുടെത് അഭിനയമാണെന്നും വിഡി സതീശൻ പറ‍ഞ്ഞു.

Read Full Story

05:41 PM (IST) Feb 26

കുട്ടികൾ സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ.., കിഡ് ഗ്ലൗ പദ്ധതിയുമായി പൊലീസ്

എറണാകുളം റൂറൽ ജില്ലയിൽ കുട്ടികൾക്കായി പോലീസിൻ്റെ 'കിഡ് ഗ്ലൗ' പദ്ധതിക്ക് തുടക്കമായി. ഓൺലൈൻ ഗെയിമുകൾ, സാമ്പത്തിക തട്ടിപ്പുകൾ, സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയാണ് ലക്ഷ്യം.  

Read Full Story

05:29 PM (IST) Feb 26

സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു - കന്നഡ നടി ഉൾപ്പെടെ 11 പേർ പിടിയിൽ

സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കന്നഡ നടി പിടിയിൽ. ദുനിയ വിജയ് നായകനായ ഭീമയിൽ അഭിനയിച്ച ഐശ്വര്യ എന്ന നടി ഉൾപ്പെടെ 11 പേരാണ് പിടിയിലായത്.

Read Full Story

05:14 PM (IST) Feb 26

അഞ്ചും ആറും പതിനൊന്നും വയസുള്ള കുഞ്ഞുങ്ങളോട് രണ്ടാനമ്മയുടെ ക്രൂരത, ചട്ടുകം കൊണ്ട് പൊള്ളിച്ചു, അറസ്റ്റിൽ

കുട്ടികളെ സിഡ്ബ്ലിയുസി യുടെ സരംക്ഷണയിലേക്ക് മാറ്റി. കുട്ടികളെ പട്ടിണിക്കിട്ടും മര്‍ദിച്ചും പീഡിപ്പിക്കുന്നെന്ന നാട്ടുകാരുടെ പരാതിയിലാണ് അരീക്കോട് പൊലീസിൻ്റെ ഇടപെടൽ.

Read Full Story

05:10 PM (IST) Feb 26

ആർട്ടെമിസ് 2 ദൗത്യം - എസ്എൽഎസ് റോക്കറ്റിനെ വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റി

ആർട്ടെമിസ് 2 ദൗത്യത്തിനുള്ള എസ്എൽഎസ് റോക്കറ്റിനെ ലോഞ്ച് പാഡിൽ നിന്ന് വെഹിക്കിൾ അസംബ്ലി ബിൽഡിങ്ങിലേക്ക് മാറ്റി. പത്തര മണിക്കൂറെടുത്താണ് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് പാഡ് നമ്പർ 39 ബിയിൽ നിന്ന് റോക്കറ്റിനെ തിരികെ കൊണ്ടുപോയത്.

Read Full Story

04:32 PM (IST) Feb 26

എൻസിഇആർടി പാഠപുസ്തക വിവാദം - കേന്ദ്രം ഖേദം പ്രകടിപ്പിച്ചു, അന്വേഷണം നടത്തും, കുറ്റക്കാർക്കെതിരെ നടപടി

എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന അധ്യായം ഉൾപ്പെടുത്തിയതിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ കേന്ദ്ര സർക്കാർ ഖേദം പ്രകടിപ്പിച്ചു.  

Read Full Story

04:18 PM (IST) Feb 26

സിയാൽ വിവരാവകാശത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

സിയാൽ ബോർഡ് മീറ്റിങ്ങിന്‍റെ അജണ്ട ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ച എം.ആർ. അജയനുവേണ്ടി അഭിഭാഷകരായ ആർ. വെങ്കിട്ടരാമൻ, എം.കെ. അശ്വതി എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. സിയാലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി, എ കാർത്തിക് ഹാജരായി.

 

Read Full Story

04:04 PM (IST) Feb 26

വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു

ദുരന്തത്തെ വയനാട്ടിലെ ജനങ്ങൾ ധീരതയോടെ നേരിട്ടതിന് സാക്ഷിയാണെന്ന് രാഹുൽ ​​ഗാന്ധി പറഞ്ഞു. ജാതി മത വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നിച്ചുനിന്നു. സമാനതകളില്ലാത്ത ധീരതയാണ് വയനാടൻ ജനത കാണിച്ചത്.

Read Full Story

03:37 PM (IST) Feb 26

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 2 മാവോസിസ്റ്റുകൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

മല്ലേഷ്, റാനു പൊടിയം, മാസേ എന്നിവരാണ് കാങ്കേർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമായിട്ടാണ് ഇവർ കീഴടങ്ങിയത്. പ്രദേശത്ത് നിന്ന് ഇനിയും കൂടുതൽ പേർ കീഴടങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

Read Full Story

02:47 PM (IST) Feb 26

അമ്മയെ കൊന്നതല്ല, മരിച്ചപ്പോൾ സംസ്കരിച്ചതാണെന്ന് ഗിരീഷ്, കസ്റ്റഡിയിലെടുത്ത് പൊലീസ്; പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ടിസ്റ്റ്

തുറവൂർ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പൊലീസ്. പള്ളിത്തോട് രാധയുടേത് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്

Read Full Story

02:24 PM (IST) Feb 26

പൊലീസ് ഉദ്യോ​ഗസ്ഥനെ കാറിടിപ്പിച്ച സംഭവം; കൊല്ലം സ്വദേശികളായ 2 പേർ പിടിയിൽ, കാർ കസ്റ്റഡിയിലെടുത്തു

എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ.സന്തോഷിനെയാണ് ഇടിച്ച് തെറിപ്പിച്ച് കാർ നിർത്താതെ പോയത്. അപകടമുണ്ടാക്കിയ കാർ പിന്നീട് പോലീസ് കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.

Read Full Story

02:02 PM (IST) Feb 26

തിടമ്പേറ്റുന്നതിനിടെ യുവാവിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് ആന, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ​ഗുരുതരപരിക്കോടെ യുവാവ് ആശുപത്രിയിൽ

തിടമ്പുമായി ആനയുടെ അരികിൽ നിന്ന വിവേകിനെ തുമ്പിക്കൈയ്യിൽ ചുറ്റി എടുത്ത് ആന വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിവേകിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Full Story

01:43 PM (IST) Feb 26

അമിത ഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങൾക്ക് പിടി വീഴും, ടോൾ പ്ലാസകൾക്ക് സമീപം ഭാരം പരിശോധിക്കും; പിഴ 20,000 രൂപ

ദേശീയ പാതകളിൽ അമിത ഭാരം കയറ്റിയെത്തുന്ന ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ (എസ്.ഒ.പി) തയ്യാറാക്കി

Read Full Story

12:49 PM (IST) Feb 26

മോദിയുടെ ഇസ്രയേല്‍ സന്ദർശനം; ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത യാത്ര, ഇന്ത്യ വണ്‍ റൂട്ടിന് പിന്നാലെ പോയത് നിരവധിയാളുകൾ

ഇസ്രയേല്‍ സന്ദർശനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര വലിയ ചർച്ചയായിരിക്കുകയാണ്. ഫ്ലൈറ്റ്റഡാർ24 ന്‍റെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ ട്രാക്കുചെയ്ത വിമാനം മോദി സഞ്ചരിച്ച ഇന്ത്യ വണ്‍ ആണ്. ഈ വിമാനമാണ് ഇപ്പോൾ വൈറല്‍

 

Read Full Story

12:39 PM (IST) Feb 26

'മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല, സിനിമയിലും രാഷ്ട്രീയത്തിലും ചാൻസ് ചോദിച്ചിട്ടില്ല'; കൊല്ലത്ത് ജയമോഹൻ വിജയിക്കുമെന്ന് എം മുകേഷ്

ഇറങ്ങി പോകുമ്പോൾ അഭിമാനത്തോട് കൂടിയാണ് പോകുന്നത്. എസ്. ജയമോഹൻ വിജയിക്കുമെന്നും കൊല്ലത്തെ വികസനത്തിന് ജനം വോട്ട് ചെയ്യുമെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Read Full Story

12:33 PM (IST) Feb 26

താമസം സഹോദരനും ഭാര്യയ്ക്കും ഒപ്പം, വയോധിക ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി സ്വദേശി ക്ലീറ്റസ് (74) ഭാര്യ വിമല (70) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

Read Full Story

12:02 PM (IST) Feb 26

ബൈക്ക് മോഷണക്കേസ് പ്രതികള്‍ക്ക് ക്രൂരമര്‍ദനം; വീണ്ടും പൊലീസിനെതിരെ ഗുരുതര ആരോപണം, 'വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചു'

വീണ്ടും പൊലീസിനെതിരെ കസ്റ്റഡി മര്‍ദനാരോപണം. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസിനെതിരെയാണ് ഗുരുതര ആരോപണം. ബൈക്ക് മോഷണ കേസിൽ കൊച്ചി പൊലീസ് പിടികൂടിയ ജിനു ബേബിയ്ക്കും കൂട്ടുപ്രതി ഉണ്ണിയ്ക്കുമാണ് മര്‍ദനമേറ്റത്

Read Full Story

12:02 PM (IST) Feb 26

വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ നൽകരുത്; ഹൈക്കോടതിയിൽ ഹർജി നൽകി സംഘടന; ക്രിമിനൽ കേസ് പ്രതിയെന്ന് ഹർജിയിൽ

ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് ഹർജിക്കാർ. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് തേടിയിരിക്കുകയാണ് കോടതി. ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

 

Read Full Story

11:37 AM (IST) Feb 26

'ബിജെപിയുടെ പ്രചരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി എന്ന നിലയിലല്ല'; തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുവരെഴുതി തുടക്കമിട്ട് പത്മജ

മത്സരിക്കാൻ പാർട്ടി പറഞ്ഞിട്ടില്ലെന്നും പറഞ്ഞാൽ മത്സരിക്കുമെന്നും പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയുടെ പ്രചരണത്തിന് തുടക്കമിടാനാണ് എത്തിയത്, സ്ഥാനാർത്ഥി എന്ന നിലയിൽ അല്ല.

Read Full Story

10:53 AM (IST) Feb 26

വാഹനപരിശോധനക്കിടെ പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം, പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ച് പൊലീസ്, സംഭവം കൊച്ചിയിൽ

സഡൻ ബ്രേക്ക് ഇട്ടതോടെ എഎസ്ഐ റോഡിലേക്ക് തെറിച്ചു വീണു. കാറിൽ കടന്ന പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read Full Story

10:09 AM (IST) Feb 26

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ വിടവാങ്ങി, അന്ത്യം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്

പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ ടി കെ ഉമ്മൻ അന്തരിച്ചു. 88 വയസായിരുന്നു

Read Full Story

09:58 AM (IST) Feb 26

ലാഭവിഹതമോ നിക്ഷേപിച്ച തുകയോ തിരികെ നല്‍കിയില്ല, പിന്നാലെ ഒളിവില്‍; ബാങ്കോക്കിലേക്ക് കടക്കുന്നതിനിടെ പ്രതികൾ പിടിയില്‍

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ പ്രകാരം ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു

Read Full Story

09:42 AM (IST) Feb 26

ഡോക്ടര്‍ക്കെതിരായ ആരോപണത്തിൽ ചികിത്സാ രേഖകള്‍ ഹാജരാക്കാൻ നിര്‍ദേശം; സനൂപിന്‍റെ ചികിത്സാ ചെലവ് കെസി വേണുപോൽ വഹിക്കും

തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരായ കൈക്കൂലി ആരോപണത്തിൽ ചികിത്സാ രേഖകളുമായി ഹാജരക്കാൻ സനൂപിന്‍റെ കുടുംബത്തിന് തൃശൂര്‍ ഡിഎംഒ നിര്‍ദേശം നൽകി. ഇതിനിടെ,സനൂപിന്‍റെ ചികിത്സാ ചെലവ് കെസി വേണുഗോപാൽ ഏറ്റെടുക്കും

Read Full Story

09:24 AM (IST) Feb 26

വര്‍ക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം; മരുമകൻ ഒളിവിൽ, പൊലീസ് അന്വേഷണം

വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം. സംഭവത്തിൽ ഒളിവിലുള്ള മരുമകനെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി വര്‍ക്കല പൊലീസ്. ഇക്കഴിഞ്ഞ 18നാണ് സംഭവം നടന്നത്

Read Full Story

08:55 AM (IST) Feb 26

കൊച്ചുമക്കളെ മർദിക്കുന്നത് കണ്ടതോടെ ഓടിയെത്തിത്തി അമ്മൂമ്മ, പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ മർദനം; കേസെടുത്ത് പൊലീസ്

റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്‌സ് ബോര്‍ഡ് കീറിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരു സംഘം വീട് കയറി ആക്രമിച്ചു. ആക്രമണത്തില്‍ വയോധികയ്ക്കും കൊച്ചുമക്കള്‍ക്കും പരിക്കേറ്റു

Read Full Story

08:26 AM (IST) Feb 26

മോദി ഇസ്രയേലില്‍; സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ചേർന്നേക്കും, അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തും

ഇസ്രയേൽ മുൻകൈയ്യെടുക്കുന്ന സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ഇന്നു ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചില അറബ് രാജ്യങ്ങളെയും കൂടി ഉൾപ്പെടുത്തിയാവും സുരക്ഷ സഖ്യമെന്ന് ഇസ്രയേൽ വ്യക്തമാക്കി

Read Full Story

07:53 AM (IST) Feb 26

'മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു', ലീഗ് നേതാവിനെ മർദിച്ച സിപിഎം പ്രവ‍ർത്തകർക്കെതിരെ കേസ്

കണ്ണൂർ പെരിങ്ങോമില്‍ യൂത്ത് ലീഗ് നേതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സിപിഎം പ്രവർത്തകരായ ഏഴു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്

Read Full Story

07:49 AM (IST) Feb 26

മൂവാറ്റുപുഴയിയിൽ ഇരുചക്ര വാഹനാപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ രണ്ടു മരണം. മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിത്താഴത്ത് ആണ് സംഭവം. ഇരുചക്ര വാഹന യാത്രക്കാരായ കര്‍ണാടക സ്വദേശികളായ യുവാക്കളാണ് മരിച്ചത്

Read Full Story

06:54 AM (IST) Feb 26

വലിയങ്ങാടി അപകടം; രണ്ട് കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും

വലിയങ്ങാടിയിലെ കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന് നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നാലെ കൂടുതൽ നടപടികളുമായി കോര്‍പ്പറേഷൻ. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

Read Full Story

06:36 AM (IST) Feb 26

ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി നാസ; ക്രൂ 11 ദൗത്യത്തിൽ ആരോഗ്യപ്രശ്നം ഉണ്ടായത് ബഹിരാകാശ സഞ്ചാരി മൈക്ക് ഫിൻകെയ്ക്ക്

ക്രൂ 11 ദൗത്യം പുരോഗമിക്കുന്നതിനിടെയുണ്ടായ മെഡിക്കൽ എമർജൻസിയിൽ ആരോഗ്യപ്രശ്നമുണ്ടായ ബഹിരാകാശ സഞ്ചാരി ആരെന്ന് വെളിപ്പെടുത്തി നാസ. പ്രശ്നം നേരിട്ടത് മുതിർന്ന ആസ്ട്രനോട്ട് മൈക്ക് ഫിൻകെയ്ക്കാണെന്ന് നാസ അറിയിച്ചു

Read Full Story

More Trending News