മല്ലേഷ്, റാനു പൊടിയം, മാസേ എന്നിവരാണ് കാങ്കേർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമായിട്ടാണ് ഇവർ കീഴടങ്ങിയത്. പ്രദേശത്ത് നിന്ന് ഇനിയും കൂടുതൽ പേർ കീഴടങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

ദില്ലി: ചത്തീസ്ഗഡിലെ ബിജാപ്പൂർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. പ്രദേശത്ത് നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന കണ്ടെടുത്തു. ഇന്ദ്രാവതി നദീതീരത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച്ച പ്രദേശത്ത് സേന തിരച്ചിൽ നടത്തുന്നതിനിടയിൽ ഐഇഡി പൊട്ടിത്തെറിച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. അതേസമയം ഛത്തീസ്ഗഡ് നോർത്തേൺ ബസ്ത‌ർ കമ്മറ്റിയിലെ മാവോയിസ്റ്റുകൾ പൊലീസിൽ കീഴടങ്ങി. മല്ലേഷ്, റാനു പൊടിയം, മാസേ എന്നിവരാണ് കാങ്കേർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. എകെ 47 തോക്കുകളടക്കമുള്ള ആയുധങ്ങളുമായിട്ടാണ് ഇവർ കീഴടങ്ങിയത്. പ്രദേശത്ത് നിന്ന് ഇനിയും കൂടുതൽ പേർ കീഴടങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming