വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വടകര കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ജിതിൻ ഭാസ്കർ ജില്ലാ കോടതിയെ സമീപിച്ചത്.

11:54 PM (IST) Jun 30
അമേരിക്ക-ഇറാൻ സമാധാന കരാറിനെ തുടർന്ന് യുഎഇയിൽ ഇന്ധനവിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. മാസങ്ങളായി തുടർന്ന വിലവർദ്ധനവിന് ശേഷമുള്ള ഈ തീരുമാനം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ആശ്വാസം നൽകുന്നു
09:58 PM (IST) Jun 30
കെഎസ്ആർടിസി ജീവനക്കാർക്ക് ഏറെ നാളുകൾക്ക് ശേഷം മാസാവസാനം തന്നെ ശമ്പളം ലഭിച്ചു. സർക്കാർ 100 കോടി രൂപ അനുവദിച്ചതിനെ തുടർന്നാണിത്. സ്ത്രീകൾക്കുള്ള പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള വരുമാന നഷ്ടത്തിനിടയിലാണ് ഈ അടിയന്തര സാമ്പത്തിക സഹായം
09:42 PM (IST) Jun 30
അമേരിക്കൻ പൗരത്വം ജന്മാവകാശമല്ലെന്ന പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം നൽകുന്നത് ഭരണഘടനാപരമായ ഉറപ്പാണെന്ന് കോടതി വ്യക്തമാക്കി
08:41 PM (IST) Jun 30
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ചു. നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്നാണ് നടപടി
08:04 PM (IST) Jun 30
യുഡിഎഫ് സർക്കാർ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്നും മന്ത്രിമാർ ആർഎസ്എസ് വിധേയത്വം പ്രഖ്യാപിക്കാൻ മത്സരിക്കുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പിഎംഎവൈ പദ്ധതിയിൽ മോദിയുടെ ചിത്രം വെക്കുന്നതിനെയും സർവകലാശാല നിയമനങ്ങളെയും അദ്ദേഹം വിമർശിച്ചു
07:51 PM (IST) Jun 30
സംസ്ഥാന ചീഫ് സെക്രട്ടറി പദവിയിൽ നിന്നും ഡോ. എ ജയതിലക് വിരമിക്കുകയും ബിശ്വനാഥ് സിൻഹ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു. അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഡേയും സർവ്വീസിൽ നിന്നും വിരമിച്ചു
07:41 PM (IST) Jun 30
പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു. ആക്രമിച്ചവരെ നാട്ടുകാർ തടഞ്ഞു വെച്ചിരിക്കുകയാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
07:29 PM (IST) Jun 30
അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
06:53 PM (IST) Jun 30
കാറിടിച്ച് യുവതിയെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് അനന്തു. എംഡിഎംഎ വിൽപനയ്ക്കായി അനന്തുവിനെ സഹായിച്ചിരുന്നത് കീർത്തനയാണെന്നാണ് പൊലീസിന്റെ കണ്ടത്തൽ.
06:22 PM (IST) Jun 30
സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു, സമ്പർക്കത്തിലുള്ളവർ ക്വാറന്റൈൻ പൂർത്തിയാക്കുകയും രോഗിയുടെ പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്തു. അതേസമയം, എട്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആശങ്ക തുടരുകയാണ്
05:51 PM (IST) Jun 30
റോഡരികിൽ നിന്ന ഉണങ്ങി ജീർണിച്ച മരം മഴയും കാറ്റും മൂലം ഒടിഞ്ഞു വീഴുകയായിരുന്നു. മരം മുറിച്ചു മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന പരാതിയമായി നാട്ടുകാർ രംഗത്തെത്തി.
05:06 PM (IST) Jun 30
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുന്നു. അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ഇതുവരെ മൂന്ന് പേര് മരിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
04:54 PM (IST) Jun 30
അതേസമയം കേസിൽ മുൻകൂർ ജാമ്യം തേടി ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനും കോടതിയെ സമീപിച്ചു. പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിലാണ് റിബേഷിന്റെ നീക്കം.
04:44 PM (IST) Jun 30
ഇടുക്കി ഇരട്ടയാറിൽ വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി. കെ എസ് ഇ ബിയുടെ ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം സംഭവിച്ചു
04:31 PM (IST) Jun 30
വാക്കേറ്റത്തിന് പിന്നാലെ സ്ത്രീകള്‍ ബസിന്റെ ബെൽ വലിച്ചു പൊട്ടിച്ചു. സംഭവത്തില്‍ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
03:03 PM (IST) Jun 30
സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മുറി തുറന്നത്.
02:53 PM (IST) Jun 30
കാൽനടയാത്രക്കാരും കുട്ടികളും ഇവിടെ കാൽതെറ്റി വീഴുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്കൂട്ടർ യാത്രക്കാരായ സലീജ ബീഗത്തിന്റെ കാലിന് പൊട്ടലുണ്ട്, അബ്ദുൾ ഗഫൂറിന്റെ താടിക്കും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
02:16 PM (IST) Jun 30
കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ സുധാകരൻ്റെ തൂഫാൻ യോഗത്തെ പറ്റി ഒന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
01:52 PM (IST) Jun 30
ഈ പരാതിയിൽ കേസ് എടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു കടവന്ത്ര പോലീസിൻ്റെ നിലപാട്. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് 8 നമ്പർ കോടതിയിൽ ആണ് കേസ് എടുക്കാൻ പൊലീസിന് നിർദേശം നൽകിയത്.
01:48 PM (IST) Jun 30
നിപ സ്ഥിരീകരിച്ച 43കാരന്റെ പുതിയ പരിശോധനഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ നെഗറ്റീവായത്.
01:25 PM (IST) Jun 30
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.
01:13 PM (IST) Jun 30
ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആശങ്കയിൽ ആക്കിയ ക്രമക്കേടിൽ ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും പരീക്ഷാ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണമെന്നും ആണ് പ്രമേയം പറയുന്നത്.
01:05 PM (IST) Jun 30
വിരമിക്കൽ ദിനത്തില്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ എന്‍ പ്രശാന്ത് ഐഎഎസ്. ചീഫ് സെക്രട്ടറി വിരമിക്കുന്ന ദിവസമാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജയതിലകിന്റെ ഫോട്ടോ അടക്കം കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
12:24 PM (IST) Jun 30
മാവൂരില്‍ അനധികൃതമായി താമസിച്ച ബംഗ്ലാദേശി പൗരന്മാരെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവര്‍ നേടിയെടുത്തത് എങ്ങനെയെന്നാണ് പ്രധാനമായും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്.
12:05 PM (IST) Jun 30
കേരള സർവ്വകലാശാലയിലെ സ്റ്റാൻഡിംഗ് കൗൺസിലിനെ ചൊല്ലി തർക്കം. ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി. ഗിരിജ ഗോപാലിന് പകരം നിയമനം
11:53 AM (IST) Jun 30
ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ്, നാർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി
11:35 AM (IST) Jun 30
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. കോച്ചിംഗ് സെന്ററുകൾക്കായുള്ള ദേശീയ നിയമം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
11:10 AM (IST) Jun 30
വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി ധനകാര്യ ബില്ലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിൽ നികുതി നിർദേശം ഒഴിവാക്കി അവതരിപ്പിക്കണമെന്ന് എ കെ ബാലൻ. മദ്യനയ വിവാദത്തിൽ പ്രതിപക്ഷം ശക്തമായ നിലപാട് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
11:02 AM (IST) Jun 30
വിഴിഞ്ഞത് അദാനി പോർട്സും എംഎസ്‍സിയും തമ്മിൽ കൈ കോർത്ത് നിക്ഷേപം. വിഴിഞ്ഞം തുറമുഖത്തെ 49 ശതമാനം ഓഹരിയാണ് എംഎസ്എസി വാങ്ങിയത്. കേരളത്തിലെ ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണിത്.
10:33 AM (IST) Jun 30
കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. ഇന്നലെ രാത്രിയാണ് റെജി ചെറിയാനെതിരെ ജെയിംസ് ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്.
10:26 AM (IST) Jun 30
കെഎസ്ആർടിസി വനിതാ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് പണം നൽകുന്നത് ധാരണയിലേക്ക്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി ഓവർ ഡ്രാഫ്റ്റ് നൽകാനാണ് ധാരണ
07:51 AM (IST) Jun 30
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എൻ ശേഷാദ്രിനാഥന്റെ നിയമനത്തിനെതിരെ വീണ്ടും കെപിസിസി ജനറൽ സെക്രട്ടറി പിഎം നിയാസ്. ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകളടക്കം ചൂണ്ടിക്കാട്ടിയാണ് നിയാസിൻ്റെ ആരോപണം. ഇന്ന് ആഭ്യന്തരമന്ത്രിയെ കണ്ട് പരാതിയറിയിക്കാനാണ് നീക്കം. നിയമനത്തിന് ശേഷം പോസ്റ്റുകൾ മാറ്റിയെന്നും നിയാസ് പറയുന്നു.
07:50 AM (IST) Jun 30
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
07:50 AM (IST) Jun 30
മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടമാണ് ടി.എം. അരുണിനെതിരെ പരാതി നല്‍കിയത്. എംടെക്കുകാരനായ തനിക്ക് മെറിറ്റില്‍ കിട്ടിയ ജോലി വിവാദമാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമെന്നാണ് അരുണിൻ്റെ പ്രതികരണം.
07:50 AM (IST) Jun 30
മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ദില്ലി കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരാനാണ് തീരുമാനം.