Published : Jul 08, 2026, 07:43 AM ISTUpdated : Jul 08, 2026, 11:34 PM IST

ആശ്വാസ വാർത്ത! ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്

Summary

തുരങ്കപാത നിർമ്മാണം നടക്കുന്ന വയനാട് കള്ളാടിയിൽ മണ്ണിടിഞ്ഞ സ്ഥലത്ത് ഇന്ന് ഊർജ്ജിതമായ തെരച്ചിൽ നടക്കും. കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചലിന്റെ ഭാഗമായി കെടാവർ നായ്ക്കളെ എത്തിക്കും. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.

missing girl found

11:34 PM (IST) Jul 08

ആശ്വാസ വാർത്ത! ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി, സുരക്ഷിതയെന്ന് പൊലീസ്

ജാമിയ നഗർ പൊലിസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. രക്ഷിതാക്കൾ തിരുവനന്തപുരത്ത് നിന്നും ഇന്ന് രാത്രി ദില്ലിയിലെത്തും.

Read Full Story

10:31 PM (IST) Jul 08

പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച 2 ചാക്കും, അമ്പലപ്പുഴ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തള്ള ബിൽഡിങ്ങിൽ വൻ ലഹരി വേട്ട

അമ്പലപ്പുഴയിൽ അടച്ചിട്ട മുറിയിൽ നിന്ന് എട്ടുലക്ഷം രൂപയോളം വിലവരുന്ന നിരോധിത പുകയില ഉല്പന്നമായ ഹാൻസ് പൊലീസ് പിടികൂടി

Read Full Story

10:03 PM (IST) Jul 08

ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് മക്കൾക്ക് വിഷം നൽകി, 6 വയസുകാരിക്ക് ജീവൻ നഷ്ടപ്പെട്ടു, സംഭവം തൃശൂരിൽ

ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള വൈരാഗ്യത്തെത്തുടര്‍ന്ന് പിതാവ് മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആറ് വയസുകാരിയായ മകള്‍ ഋതിക മരിച്ചു

Read Full Story

10:00 PM (IST) Jul 08

ഓപ്പറേഷൻ തൂഫാൻ - കേരളത്തിന് പിന്തുണൻ പ്രഖ്യാപിച്ച് കർണാടക; അതിർത്തിയിൽ പരിശോധന കടുപ്പിക്കുമെന്ന് ഡി കെ ശിവകുമാർ

ലഹരിക്കെതിരെ കേരള- കർണാടക പൊലീസുകൾ യോജിച്ച് പ്രവർത്തിക്കുമെന്നും ഓപ്പറേഷൻ തൂഫാൻ ഇതര സംസ്ഥാനങ്ങൾക്ക് മാതൃക എന്നും ഡികെ ശിവകുമാർ പറഞ്ഞു.

Read Full Story

09:44 PM (IST) Jul 08

ഫ്രീഡം 250, ചെന്നൈയുടനീളം ആഘോഷവുമായി അമേരിക്ക, ചരിത്ര നിമിഷം ആദരിക്കുക ലക്ഷ്യം

അമേരിക്കൻ സ്വാതന്ത്ര്യത്തിന്‍റെ 250–ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം

Read Full Story

09:28 PM (IST) Jul 08

കോഴ്സുകൾ വെട്ടിക്കുറച്ചു; അലോട്ട്മെന്‍റിന് തൊട്ടുമുമ്പ് വിദ്യാഭ്യാസ വകുപ്പിന്‍റെ അപ്രതീക്ഷിത നീക്കം, ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്‍റ് നാളെ നടക്കാനിരിക്കെ, ദ്വീപിലെ സർക്കാർ കോളേജുകളിലെ പ്രമുഖ കോഴ്സുകൾ അപ്രതീക്ഷിതമായി വെട്ടിക്കുറച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ഉത്തരവ്

Read Full Story

08:25 PM (IST) Jul 08

സ്പെഷ്യൽ ക്ലാസുകൾകൾക്കും അങ്കണവാടികൾക്കും ബാധകം; വയനാട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും.

 

Read Full Story

07:55 PM (IST) Jul 08

അമ്മ വീട്ടിൽ നിൽക്കാൻ പോയപ്പോൾ റീൽസെടുത്തു, ചോദ്യം ചെയ്യുകയും ഫോണ്‍ ഉപയോഗം കുറയ്ക്കാൻ ഉപദേശിച്ചതും വിനയായി, കുട്ടി ജീവനൊടുക്കി

സോഷ്യൽ മീഡിയയിൽ റീൽസ് ഉണ്ടാക്കുന്നത് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കാൻ അമ്മ ഉപദേശിക്കുകയും ചെയ്തതിൽ മനംനൊന്ത് ഉത്തർപ്രദേശിൽ കൗമാരക്കാരി കനാലിൽ ചാടി ജീവനൊടുക്കി

Read Full Story

07:07 PM (IST) Jul 08

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത മൂന്ന് ശിവസേന പ്രവ‍ത്തക‍ർ അറസ്റ്റിൽ; സംഭവം മഹാരാഷ്ട്രയിൽ

വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് ശിവസേന പ്രവ‍ത്തക‍ർ അറസ്റ്റിൽ. കുഞ്ഞുങ്ങൾക്കായുളള ഐസിയുവിൽ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു ത‍ർക്കം.

Read Full Story

06:33 PM (IST) Jul 08

ബദരിനാഥ് സംഭാവന കൊള്ള - ഒരാള്‍ക്കെതിരെ കേസെടുത്തു, അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം

ബദരിനാഥ് ക്ഷേത്രത്തില്‍ നടന്ന സംഭാവന കൊള്ളയില്‍ ഒരാള്‍ക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. അയോധ്യയിലെ കൊള്ളയില്‍ ക്ഷേത്ര ജീവനക്കാരന്‍ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി.

Read Full Story

06:28 PM (IST) Jul 08

ഓൺലൈൻ ക്ലാസുകൾ നടത്താം, സർവകലാശാല-പിഎസ്‍സി പരീക്ഷകൾക്കും മാറ്റമില്ല; കനത്ത മഴ, കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍

Read Full Story

06:17 PM (IST) Jul 08

സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചു കളിക്കുകയായിരുന്ന 12കാരന് ദാരുണാന്ത്യം, അപ്രതീക്ഷിതമായി അപകടം, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം

Read Full Story

06:13 PM (IST) Jul 08

കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു

ദുരിതാശ്വാസ ക്യാംപും മുഖ്യമന്ത്രി സന്ദർശിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്. പരിക്കേറ്റവരെയും ആശുപത്രിയിലെത്തിയിൽ സന്ദർശിച്ചു.

 

Read Full Story

05:50 PM (IST) Jul 08

പ്രതികളെ ഇടാൻ സ്ഥലമില്ല, നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയിൽ; 87 പേർക്ക് സൗകര്യമുള്ള ജയിലിലുള്ളത് 215 പേർ

ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ' ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു

Read Full Story

05:44 PM (IST) Jul 08

അടുപ്പിൽ തീയുണ്ടായിരുന്നില്ല, കനലുണ്ടായിരുന്നു; വീട്ടിൽ നിന്നും കരിഞ്ഞ മണം വന്നതിനെ തുടർന്ന് പരിശോധിച്ച് പൊലീസ്, തൊണ്ടിമുതലുൾപ്പെടെ പ്രതി പിടിയിൽ

തുടർന്ന് അടുപ്പിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. തൊണ്ടിമുതലുൾപ്പെടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായിട്ടുള്ള അഫ്സൽ.

Read Full Story

05:31 PM (IST) Jul 08

യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചത് നാല് കുഞ്ഞുങ്ങളെ, പക്ഷേ വിധി മറ്റൊന്നായിരുന്നു; ചോരക്കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായി

ആംബുലൻസ് സമയത്തിന് എത്താത്തതിനെത്തുടർന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

Read Full Story

05:07 PM (IST) Jul 08

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ബീച്ച് ഉൾപ്പടെ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്. ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.

Read Full Story

04:33 PM (IST) Jul 08

`വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഓരോ മലയാളിക്കും താൽപര്യമുണ്ട്'; മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി കെ കെ രാഗേഷ്

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി കെ കെ രാഗേഷ്. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ കെ രാ​ഗേഷ് പറഞ്ഞു.

Read Full Story

04:12 PM (IST) Jul 08

മകന് സഹിച്ചില്ല, 12 കൊല്ലമായി അമ്മ ജീവിക്കുന്നത് ലിവിങ് പങ്കാളിയോടൊപ്പം, അച്ഛൻ മരിക്കുന്നതിന് മുമ്പ് തുടങ്ങിയ ബന്ധം; 35കാരനെ യുവാവ് കൊലപ്പെടുത്തി

ഗുജറാത്തിലെ രാജ്‌കോട്ടിൽ അമ്മയുടെ ലിവിങ് പങ്കാളിയെ യുവാവ് തെരുവിൽ ഓടിച്ചിട്ട് കുത്തിക്കൊലപ്പെടുത്തി. രാജ്‌കോട്ട് സ്വദേശിയായ കമലേഷ് (35) ആണ് കൊല്ലപ്പെട്ടത്

Read Full Story

03:41 PM (IST) Jul 08

പുനലൂർ എഎസ്പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു; വരൻ സിപിഐ നേതാവും അഭിഭാഷകനും

പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണനാണ് വരൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം.

Read Full Story

03:40 PM (IST) Jul 08

ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു, മലപ്പുറം സ്വദേശിയായ സഹപാഠി കസ്റ്റഡിയിൽ

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്തിന്‍റെയും മിനി സുപ്രഭയുടെയും മകൾ സവര്യ ബസന്ത് (21) ആണ് കൊല്ലപ്പെട്ടത്

Read Full Story

02:16 PM (IST) Jul 08

`ഐ തിങ്ക് ഇറ്റ്സ് ഓവർ'; വീണ്ടും യുദ്ധ പ്രഖ്യാപനവുമായി ട്രംപ്, അമേരിക്ക- ഇറാൻ സമാധാന കരാർ അവസാനിപ്പിച്ചു

വീണ്ടും യുദ്ധ പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായും ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും  അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി.

Read Full Story

01:58 PM (IST) Jul 08

`ട്രെയിൻ നിർത്തിയത് എ‍ഞ്ചിനീയറിം​ഗ് ജോലികൾക്ക് വേണ്ടി'; സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന ആരോപണം തള്ളി അധികൃതർ

ഇൻഡോറിൽ ലോക്കോ പൈലറ്റ് സമോസ വാങ്ങാൻ ട്രെയിൻ നിർത്തിയെന്ന ആരോപണം തള്ളി അധികൃതർ. എ‍ഞ്ചിനീയറിം​ഗ് ജോലികൾക്ക് വേണ്ടിയാണ് ട്രെയിൻ നിർത്തിയതെന്നും ആ സമയത്താണ് ലോക്കോ പൈലറ്റ് സമോസയും കച്ചോരിയും വാങ്ങാൻ പോയതെന്നും പശ്ചിമ റെയിൽവേ ഡിവിഷണൽ മാനേജർ അറിയിച്ചു.

Read Full Story

01:37 PM (IST) Jul 08

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു; രാജധാനി 12 മണിക്കൂർ വൈകിയോടുന്നു; കൊച്ചുവേളി എക്സ്പ്രസും വഴിതിരിച്ചുവിട്ടു

ഇൻഡോർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു.പിന്നാലെ ഹസ്രത് നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് ഓടുന്നത്.

Read Full Story

01:24 PM (IST) Jul 08

വയനാട് മണ്ണിടിച്ചിൽ - കേരളം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ തൃപ്തി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി വി ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ കേന്ദ്ര മന്ത്രി കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

Read Full Story

01:00 PM (IST) Jul 08

`ചായ കുടിച്ചിട്ട് പൈസ കൊടുക്കാൻ മറന്നു, പിന്നെ തിരിച്ചുപോയപ്പോഴാണ് മണ്ണിടിഞ്ഞത്'; ‍ഞെട്ടൽ മാറാതെ വയനാട് മണ്ണിടിച്ചിലിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചു

വയനാട് മണ്ണിടിച്ചിലിൽ മണ്ണിടിഞ്ഞത് വന മേഖലയിൽ നിന്നാണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ചു. തുരങ്ക പാതയുടെ നിർമാണത്തിൻ്റെ ഭാ​ഗമായി മണ്ണ് എടുത്തിട്ട ഭാ​ഗത്തല്ല ഇടിച്ചിൽ ഉണ്ടായതെന്നും കുഞ്ചു പറയുന്നു.

Read Full Story

12:55 PM (IST) Jul 08

നടി അൻസിബയുടെ പരാതി; കേസിൽ മുൻകൂർ ജാമ്യം തേടി ടിനി ടോം, കോടതിയിൽ അപേക്ഷ നൽകി

നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടനും അമ്മയുടെ മുൻ ഭാരവാഹിയുമായ ടിനി ടോം. എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. നേരത്തെ, പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല.

Read Full Story

12:35 PM (IST) Jul 08

"നിങ്ങൾ വെജിറ്റേറിയനാണോ?" കാട്ടുപന്നിയെ വെടിവെച്ചിട്ട ചിത്രം കാട്ടി കേരള വനംമന്ത്രിയോട് കേന്ദ്രമന്ത്രിയുടെ ചോദ്യം

വന്യജീവി ആക്രമണങ്ങളിൽ ഉണ്ടാകുന്ന കൃഷിനാശത്തിന് നിലവിൽ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാട്ടുപന്നിയെ 'ക്ഷുദ്രജീവിയായി' പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തോട് കേന്ദ്രം വീണ്ടും വിമുഖത കാണിച്ചു.

Read Full Story

11:40 AM (IST) Jul 08

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; 10-ാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി, ജാമ്യം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ബിജെപി- ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 10-ാം പ്രതി നവാസിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഒരു മാസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്

Read Full Story

11:14 AM (IST) Jul 08

'ദിവ്യ എസ് അയ്യരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം'?; വിഴിഞ്ഞം ചോദ്യങ്ങളിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വിഡി സതീശൻ

വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്‌ അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Read Full Story

09:39 AM (IST) Jul 08

'അത് കുറുപ്പ് തന്നെ'; നെഞ്ചുവേദനയായി അന്ന് ആശുപത്രിയിലെത്തി; പുതിയ വെളിപ്പെടുത്തലുകളുമായി നഴ്സ് രത്നമ്മ

സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നഴ്സ് രത്നമ്മയുടെ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. 1988 ലാണ് ബൊക്കാറോയിൽ വെച്ച് താൻ കുറുപ്പിനെ കാണുന്നതെന്നും താൻ ജോലിചെയ്യുന്ന ആശുപത്രിയിൽ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു കുറുപ്പ് എന്നും രത്നമ്മ

Read Full Story

08:39 AM (IST) Jul 08

കനത്ത വേദനക്കിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ട് വന്നു; വിഷ്ണു നാലുപേർക്ക് പുതുജീവനേകും, ഗ്രീൻ കൊറിഡോർ ഒരുക്കി ആംബുലൻസ് യാത്ര

സംസ്ഥാനത്ത് വീണ്ടും അവയവദാനം. കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്യുന്നത്.

Read Full Story

08:13 AM (IST) Jul 08

ടി വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇ ഡി; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും

ടി വീണയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോ​ഗസ്ഥർ. ഇന്നലെ രാവിലെയായിരുന്നു പരിശോധന. ഭൂമിയുടെ ആധാരവുമായി എത്തിയായിരുന്നു ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്

Read Full Story

07:55 AM (IST) Jul 08

കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന ഉള്ളടക്ക വിവാദം; പ്രതികരിച്ച് മെറ്റ, 'ഇന്ത്യയുടെ ആശങ്കയെ ഗൗരവത്തോടെ കാണുന്നു'

ഇന്ത്യയുടെ ആശങ്കയെ ഗൗരവത്തോടെ സമീപിക്കുന്നുവെന്നും കുട്ടികളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കിയെന്ന ആരോപണം തള്ളുന്നുവെന്നും മെറ്റ. കേന്ദ്രം നോട്ടീസിയച്ചതിന് പിന്നാലെയാണ് മെറ്റയുടെ പ്രതികരണം വന്നത്.

Read Full Story

07:45 AM (IST) Jul 08

ഇറാന് തിരിച്ചടി, ഹോർമൂസിൽ കപ്പലുകൾക്ക് നേരെ ആക്രമിച്ചതിന് മറുപടി, വീണ്ടും ആക്രമണം നടത്തി അമേരിക്ക

ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയായി ഇറാനെ ആക്രമിച്ച് അമേരിക്ക. ആക്രമണം തുടങ്ങി എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വിശദമാക്കി. ഹോർമുസ് കടലിടുക്കിൽ വച്ച് മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയത്. ബുധനാഴ്ച പുല‍ർച്ചെയോടെയാണ് ആക്രമണം നടന്നത്. മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് അടിയന്തിര സൈനിക നടപടിയെന്നാണ് യു.എസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.

07:45 AM (IST) Jul 08

'പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ചു'; എംവി ജയരാജനെതിരെ രൂക്ഷവിമർശനം, പ്രതികരിക്കാതെ പിണറായി

എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടിക്കെതിരെയാണ് വിമർശനം ഉയർന്നത്. എന്തിനാണ് ഇത്തരം അനാവശ്യ ചർച്ചക്ക് ഇടമുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുണ്ടായതോടെ വീഴ്ച സമ്മതിച്ച് എംവി ജയരാജൻ രം​ഗത്തെത്തി. സെക്രട്ടേറിയറ്റിൽ തെറ്റ് ഏറ്റ് പറയുകയായിരുന്നു. എന്നാൽ ജയരാജൻ തുടങ്ങിവെച്ച വിവാദം ഏറ്റുപിടിച്ച എംവി ഗോവിന്ദനും സെക്രട്ടേറിയറ്റിൽ വിമർശനം ഉണ്ടായി. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തിൽ വിവാദത്തിനും വിമർശനത്തിനും പിണറായി വിജയൻ മറുപടി പറഞ്ഞില്ല.

07:44 AM (IST) Jul 08

കനത്ത മഴ; 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, പരീക്ഷകൾക്ക് മാറ്റമില്ല

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണുള്ളത്. മഴ കണക്കിലെടുത്ത് കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. നിലവിൽ ഈ ജില്ലകളിൽ റെഡ് അലർട്ടാണ്. നേഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

07:44 AM (IST) Jul 08

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐഎൻഡിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിൻ്റെ അവകാശം നിലനിർത്തിക്കൊണ്ടാണ് നിലവിൽ പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം, കോടതി സമ്മർദ്ദം മൂലമാണ് പ്രോസിക്യൂഷൻ അനുമതി നൽകേണ്ടി വന്നതെന്ന രീതിയിൽ ഉത്തരവിറക്കിയ ഉദ്യോഗസ്ഥൻ കെ. ബിജുവിനെതിരെ നടപടി വേണമെന്ന് കേസിലെ പരാതിക്കാരനായ കടകംപള്ളി മനോജ് ആവശ്യപ്പെട്ടു.

07:44 AM (IST) Jul 08

അയോധ്യ സംഭാവനക്കൊള്ള: ചമ്പത് റായിക്ക് വീഴ്ച പറ്റിയെന്ന് ട്രസ്റ്റ് ട്രഷറർ

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ചമ്പത് റായിക്ക് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ് ദേവ് ഗിരി. ചമ്പത് റായി തന്റെ ഡ്രൈവറെ അമിതമായി വിശ്വസിച്ചതാണ് പിഴവുകൾക്ക് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും അധികാരം ചമ്പത് റായി സ്വന്തം കൈയിൽ തന്നെ വെക്കുകയായിരുന്നു. ചുമതലകൾ കൃത്യമായി വീതിച്ചു നൽകണമായിരുന്നുവെന്നും ഗോവിന്ദ് ദേവ് ഗിരി ചൂണ്ടിക്കാട്ടി. എന്നാൽ, ചമ്പത് റായി അഴിമതി നടത്തിയിട്ടില്ലെന്നാണ് ട്രസ്റ്റ് അംഗങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


More Trending News