ഇന്ത്യയുടെ ആശങ്കയെ ഗൗരവത്തോടെ സമീപിക്കുന്നുവെന്നും കുട്ടികളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കിയെന്ന ആരോപണം തള്ളുന്നുവെന്നും മെറ്റ. കേന്ദ്രം നോട്ടീസിയച്ചതിന് പിന്നാലെയാണ് മെറ്റയുടെ പ്രതികരണം വന്നത്.

വാഷിംങ്ടൺ: കുട്ടികളെ ലൈംഗീകമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വിശദീകരണവുമായി മെറ്റ. ഇന്ത്യയുടെ ആശങ്കയെ ഗൗരവത്തോടെ സമീപിക്കുന്നുവെന്നും കുട്ടികളെ ചൂഷണം ചെയ്യാൻ അവസരമൊരുക്കിയെന്ന ആരോപണം തള്ളുന്നുവെന്നും മെറ്റ പറഞ്ഞു. കേന്ദ്രം നോട്ടീസിയച്ചതിന് പിന്നാലെയാണ് മെറ്റയുടെ പ്രതികരണം വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കർശന നടപടിയെടുത്തിരുന്നു. ഇത്തരം ഉള്ളടക്കത്തോട് വിട്ടുവീഴ്ചയില്ല. ചട്ടം ലംഘിച്ച പരസ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നുണ്ടായിരുന്നുവെന്നും മെറ്റ വ്യക്തമാക്കി. കുട്ടികളെ ലക്ഷ്യമിടുന്ന നാൽപ്പത് ലക്ഷത്തോളം അക്കൗണ്ടുകൾ കഴിഞ്ഞ വർഷം നീക്കം ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ നീക്കം ചെയ്തത് ഒരു ലക്ഷത്തി അറുപതിനായിരം അക്കൗണ്ടുകളാണെന്നും മെറ്റ വിശദീകരിച്ചു.