കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരി ദിൻഷയുടെ കൊലപാതകത്തിൽ പ്രതി ജിത്തുവിന്റെ അറസ്റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് കൊലപാതക കാരണമെന്നുറപ്പിക്കുകയാണ് പോലീസ്. ഒരു വർഷത്തിലേറെ പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

08:29 AM (IST) Sep 30
1995 സെപ്റ്റംബര്‍ 30. രാത്രി ഏഴര. കേരളമെന്നൊരു കൊച്ചുദേശത്തുനിന്നും രാജ്യത്തെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ ആദ്യ വാര്‍ത്താ ബുള്ളറ്റിൻ പ്രേക്ഷകരിലേക്ക് എത്തിയത് അന്നായിരുന്നു.
08:12 AM (IST) Sep 30
കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാൻ വേണ്ടിയാണ് ആദ്യം നോട്ടീസ് നൽകിയത്. എന്നാൽ ഒക്ടോബർ അഞ്ചിനു ശേഷമേ ഹാജരാകൂ എന്നാണ് ആന്റോ മറുപടി നൽകിയത്.
07:42 AM (IST) Sep 30
സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118 പവൻ കവർന്ന സംഭവത്തിൽ നാല് പേർ പിടിയിൽ
07:23 AM (IST) Sep 30
എറണാകുളം സെഷൻസ് കോടതിയാണ് മഞ്ജുവാര്യരുടെ മാനനഷ്ട കേസിലെ ഉപഹർജിയിൽ വിശദീകരണം കേൾക്കുക. വരുന്ന അഞ്ചാം തീയതിയാണ് മാനനഷ്ട കേസ് കോടതി പരിഗണിക്കുക.
06:58 AM (IST) Sep 30
നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.