നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.
വാഷിംഗ്ടൺ: എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസ് എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികൾ പങ്കെടുത്തു. മസ്ക്, സക്കർബർഗ്, പിച്ചൈ, ജെൻസൻ ഹുവാങ്, അമോഡെയ്, ബ്രോക്ക്മാൻ, നഡെല്ല, ബെസോസ് ഉൾപ്പെടെയുള്ള ടെക് പ്രമുഖരാണ് പങ്കെടുത്തത്. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ട്രംപ് പറഞ്ഞു. നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.

