കാലിൽ വെടിവച്ച് വീഴ്ത്തി മലയാളി വ്യവസായിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ആറ് ലക്ഷം, സംഭവം ഹൈദരാബാദിൽ

Published : Feb 02, 2026, 05:23 PM IST
 Malayali businessman shot in Hyderabad

Synopsis

ഹൈദരാബാദിൽ വച്ച് കോഴിക്കോട് സ്വദേശിയായ വ്യവസായിയെ കൊള്ളയടിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൈദരാബാദ്: ഹൈദരാബാദിലെ കോട്ടിയിൽ വച്ച് മലയാളി വ്യവസായിയെ കൊള്ളയടിച്ചു. കാലിൽ വെടിവച്ച് വീഴ്ത്തി കൊള്ളയടിച്ചത് 6 ലക്ഷം രൂപയാണ്. കോഴിക്കോട് സ്വദേശി വി പി റിൻഷിദിനാണ് വെടിയേറ്റത്. വസ്ത്രവ്യാപാരിയായ റിൻഷിദ് ചാർമിനാറിന് സമീപം വസ്ത്രങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു.

പ്രതീക്ഷിച്ചതുപോലുള്ള വസ്ത്രങ്ങൾ ലഭിക്കാതിരുന്നതിനാൽ കൊണ്ടുവന്ന പണം ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. ജനുവരി 31ന് രാവിലെ സുഹൃത്തിനൊപ്പം ബൈക്കിലെത്തി പണം എടിഎമ്മിൽ നിക്ഷേപിക്കുന്നതിനിടെ രണ്ട് അജ്ഞാതർ അവിടേക്ക് എത്തുകയായിരുന്നു. രണ്ടു പേ‍ർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് റിൻഷാദ് പറയുന്നു. എതിർത്തപ്പോൾ വെടിവച്ച് വീഴ്ത്തി. രണ്ടു തവണ അജ്ഞാതർ വെടിയുതിർത്തു. 

പണവും ബൈക്കിന്‍റെ ചാവിയുമായി അജ്ഞാതർ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന് ശേഷം ചാദർഗഡിലേക്കും അവിടെ നിന്ന് കച്ചിഗുഡയിലേക്കും കടന്ന പ്രതികൾ വസ്ത്രം മാറ്റിയ ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ പിടികൂടുന്നതിനായി പൊലീസ് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിൻഷിദ് അപകടനില തരണം ചെയ്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെ അയോ​ഗ്യനാക്കണമെന്ന പരാതി; 23 ന് മുരളിയുടെ ഹിയറിം​ഗ് നടത്തും, രാഹുലിനെ കൂടി കേട്ട ശേഷം തീരുമാനം
ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ തിരിമറിക്കേസ്; ശിക്ഷ താത്കാലികമായി മരവിപ്പിച്ചു, അയോ​ഗ്യനാക്കിയ നടപടി തുടരും