തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു

Published : Jun 08, 2025, 11:16 PM IST
joy antony

Synopsis

കാട് കയറാൻ കൂട്ടാക്കാതിരുന്ന കാട്ടാനയെ വനപാലകരെത്തിയാണ് ഓടിച്ചത്.

നീലഗിരി : തമിഴ്നാട് നീലഗിരി പന്തലൂരിനടുത്ത് കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ജോയ് ആൻ്റണി (60) എന്നയാളാണ് മരിച്ചത്. വീടിന് 100 മീറ്റർ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്തെ കാപ്പിത്തോട്ടത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ജോയ് മരിച്ചു. കാട് കയറാൻ കൂട്ടാക്കാതിരുന്ന കാട്ടാനയെ വനപാലകരെത്തിയാണ് ഓടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി വന്യജീവി ആക്രമണം നേരിടുന്ന പ്രദേശമാണിതെന്നും കാട്ടാന ആക്രമണം രൂക്ഷമാണെന്നുമാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'