നേപ്പാളിലെ ആശ്രമത്തിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ സന്യാസി, ജീവന് ഭീഷണിയെന്ന് സുഹൃത്തിനെ വിളിച്ചുപറഞ്ഞു; പിന്നാലെ ദുരൂഹ മരണം

Published : Jul 01, 2025, 07:59 PM ISTUpdated : Jul 01, 2025, 08:00 PM IST
Shribin

Synopsis

സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയിൽ ട്രെയിനിൽ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ച് ശ്രിബിൻ സംസാരിച്ചിരുന്നു.

തൃശൂർ: സന്യാസം സ്വീകരിച്ച മങ്ങാട് സ്വദേശിയായ യുവാവിനെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്‍റെ മകൻ ശ്രീബിനെ (37) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീബിൻ സന്യാസം സ്വീകരിച്ച് നേപ്പാൾ ആശ്രമത്തിൽ കഴിയുകയായിരുന്നു. നേപ്പാളിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയിൽ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയിൽവേ ട്രക്കിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന നിലയിൽ ട്രെയിനിൽ നിന്നും നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന് ശേഷം മണിക്കൂറുകൾക്കകമാണ് തെലങ്കാനയിലെ ഖമ്മം സ്റ്റേഷന് അടുത്ത് റെയിൽവേ ട്രാക്കിൽ ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പറയുന്നു.

മരണത്തിൽ ദൂരുഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ തുടർ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ വിഭാഗത്തിനും കുന്നംകുളം പൊലീസിനും പരാതി നൽകിയിട്ടുണ്ട്. തെലങ്കാനയിൽ നിന്നും നാട്ടിലെത്തിച്ച ശ്രിബിന്‍റെ ഭൗതികശരീരം ശാന്തി തീരത്ത് സംസ്ക്കരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'
2 ദിവസം സമയം തരൂ, ദേശീയ പാത അതോറിറ്റിയുടെ ഉറപ്പ്; 'ഡിസംബർ എട്ടിനുള്ളിൽ തകർന്ന സർവീസ് റോഡ് ഗാതാഗത യോഗ്യമാക്കും'