
ദില്ലി: വിമാനത്തില്‍ പുകവലിക്കാന്‍ അനുവദിക്കാത്തതിനെ തുടർന്ന് എയര്‍ ഹോസ്റ്റസിന് മുമ്പില്‍ സിബ് ഊരി ലൈംഗിക ചേഷ്ട കാണിച്ച മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി അബ്ദുൾ ഷാഹിദ് ഷംസുദ്ദിൻ (24) ആണ് അറസ്റ്റിലായത്. സൗദി എയർലൈൻസ് എയർക്രാഫ്റ്റിൽ സൗദിയിൽനിന്നും ദില്ലിയിലേക്ക് വരുകയായിരുന്നു ഇയാൾ.
വിമാനത്തിൽവച്ച് ഷംസുദ്ദിൻ പുകവലിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികർ അയാൾക്കെതിരെ എയര്‍ ഹോസ്റ്റസിനോട് പരാതിപ്പെടുകയായിരുന്നു. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുമെന്നതിനാൽ വിമാനത്തിനുള്ളിൽവച്ച് പുകവലിക്കരുതെന്ന് ഷംസുദ്ദിനോട് എയര്‍ ഹോസ്റ്റസ് ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടെ വാക്ക് കേൾക്കാതെ ഷംസുദ്ദിൻ പുകവലിക്കാൻ ശ്രമിക്കുകയും യുവതിയെ അസഭ്യം വിളിക്കുകയും ചെയ്തു. തുടർന്ന് സഹായത്തിനായി യുവതി മറ്റ് എയര്‍ ഹോസ്റ്റസ് ജീവനക്കാരെ വിളിച്ചു. ഇവരുടെ മുന്നിൽവച്ച് യുവതിക്ക് നേരെ ഷംസുദ്ദിൻ പാന്റ്സിന്റെ സിബ് ഊരുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നു.
സംഭവത്തിൽ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്റർ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നിവിടങ്ങളിൽ ഷംസുദ്ദിനെതിരെ എയര്‍ ഹോസ്റ്റസ് പരാതി നൽകി. വിമാനം ദില്ലി ഐജിഐ എയർപോർട്ടിൽ എത്തിയ അതേസമയം തന്നെ സിഐഎസ്എഫ് ഷംസുദ്ദിനെ പിടികൂടുകയും ദില്ലി പൊലീസിന് കൈമാറുകയും ചെയ്തു.
ഐപിസി 354 (പീഡനം), 509 (സ്ത്രീതത്ത്വ അപമാനിക്കൽ) എന്നീ വകുപ്പ് പ്രകാരമാണ് ഷംസുദ്ദിനെതിരെ കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ സഞ്ജയ് ഭാട്ടിയ പറഞ്ഞു. ഇലക്ട്രീഷനായ ഷംസുദ്ദിൻ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് വർക്ക് വിസയിൽ സൗദി സന്ദർശിക്കുന്നതിനായി പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam