മലയാളി പൈലറ്റിന്റെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ, മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

Published : Sep 12, 2022, 07:38 PM ISTUpdated : Sep 12, 2022, 07:45 PM IST
മലയാളി പൈലറ്റിന്റെ ആത്മഹത്യയിൽ ആരോപണവുമായി ബന്ധുക്കൾ, മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം

Synopsis

ഷാഫിയുടെ മരണത്തിൽ പൊലീസിലും ഡിജിസിഎക്കും പരാതി നൽകുമെന്ന് ബന്ധുക്കൾ

ദില്ലി: ദില്ലിയിലെ മലയാളി പൈലറ്റിന്റെ ആത്മഹത്യക്ക് കാരണം ജോലി സ്ഥലത്തെ മാനസിക പീഡനമെന്ന് ബന്ധുക്കൾ. അലയൻസ് എയറിൽ പൈലറ്റായ മുഹമ്മദ് ഷാഫിയെ മേലുദ്യോഗസ്ഥർ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഷാഫിയുടെ മരണം സംബന്ധിച്ച് പൊലീസിലും ഡിജിസിഎക്കും പരാതി നൽകുമെന്നും ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തലശ്ശേരി കരിയാട് സ്വദേശിയായ മുപ്പത്തിരണ്ടു വയസ്സുകാരൻ മുഹമ്മദ് ഷാഫിയെ ദില്ലി ദ്വാരകയിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അകത്ത് നിന്ന് അടച്ച മുറിയുടെ വാതിലുകളും ജനലുകളും പ്ലാസ്റ്റർ കൊണ്ട് സീൽ ചെയ്ത നിലയിലായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് വീട് കുത്തി തുറന്നത്. കയ്യും കാലും സ്വയം കെട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാസങ്ങൾക്ക് മുൻപാണ് അലയൻസ് എയറിൽ ഷാഫിക്ക് ജോലി ലഭിക്കുന്നത്. മിടുക്കനായ പൈലറ്റായിരുന്നിട്ടും കമ്പനിയിൽ നിന്ന് മോശം അനുഭവമാണ് ഷാഫിക്കുണ്ടായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. 

എയർ ഇന്ത്യ അലയൻസിലെ ഉദ്യോഗസ്ഥർ ജീവനക്കാരെ പല തരത്തിൽ മാനസിക സമ്മർദ്ദത്തിലാക്കാറുണ്ടെന്നും, പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും കമ്പനിയിൽ നേരത്തെ ജോലി ചെയ്തിരുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി സാക്ഷ്യപ്പെടുത്തുന്നു. മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഷാഫി പറഞ്ഞിരുന്നതായി ചില സുഹൃത്തുക്കളും പറഞ്ഞു. ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്താൻ അലയൻസും പൊലീസും തയ്യാറാകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

ശുചിമുറിയിൽ ഒളിക്യാമറ, ഭീഷണിപ്പെടുത്തി പീഡനം; ഹൈദരാബാദിൽ ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. കുട്ടികൾ ശുചിമുറി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പോക്സോ വകുപ്പുകളിലടക്കം കേസെടുത്ത് വാര്‍ഡനെ റിമാന്‍ഡ് ചെയ്തു.

വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹോസ്റ്റലിലെ ശുചിമുറി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയില്‍  പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. രാത്രി തങ്ങൾ ഉറങ്ങുന്നതിനിടെ സമീപത്ത് എത്തി മോശമായി പെരുമാറിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. മാസങ്ങളായി നടന്നിരുന്ന പീഡനം വിദ്യാര്‍ത്ഥികളിലൊരാള്‍ മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് പുറത്തറിഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ