
ദില്ലി: ദില്ലിയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. ദ്വാരകയിൽ താമസിക്കുന്ന പി.പി സുജാതനെയാണ് പാർക്കിൽ മരിച്ച നിലയിൽ കണ്ടത്. കൊലപാതകമെന്നാണ് സംശയം. എസ്എൻഡിപി ശാഖ സെക്രട്ടറിയാണ് സുജാതൻ. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ദില്ലിയിലാണ് സുജാതൻ താമസിക്കുന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി പോയ സുജാതനെ കാണാതായിരുന്നു. ഇന്ന് ഉച്ചയോടെ വീടിനടുള്ള പാർക്കിൽ ഒരു മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് മൃതദേഹം സുജാതൻ്റേതാണെന്ന് തിരിച്ചറിയുന്നത്.
അതേസമയം, സുജാതൻ്റെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. ദ്വാരകയിൽ കക്രോളയിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ബെംഗളൂരുവില്‍ നടന്‍ സിദ്ധാർത്ഥിനുണ്ടായ ദുരാനുഭവത്തിന് മാപ്പ് പറഞ്ഞ് ശിവരാജ് കുമാർ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam