ബെം​ഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസ്

Published : Sep 08, 2025, 12:20 PM ISTUpdated : Sep 08, 2025, 12:44 PM IST
death

Synopsis

മലയാളി വിദ്യാർത്ഥിയെ ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബെം​ഗലൂരു: ബെം​ഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയനൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. ചിക്കബെല്ലാപുര ശാന്തി നേഴ്സിങ് കോളേജിലെ അവസാന വർഷ എംഎൽടി വിദ്യാർത്ഥിയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും