പണം അടച്ചിട്ട് നാല് മാസം, സ്ഥാപനം വെരിഫിക്കേഷൻ പൂർത്തിയാക്കുന്നില്ല, ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ

Published : Mar 30, 2023, 01:14 PM ISTUpdated : Mar 30, 2023, 01:22 PM IST
പണം അടച്ചിട്ട് നാല് മാസം, സ്ഥാപനം വെരിഫിക്കേഷൻ പൂർത്തിയാക്കുന്നില്ല, ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ

Synopsis

പണം അടച്ച് നാല് മാസം ആയിട്ടും പരിശോധന പൂർത്തിയാക്കുന്നില്ല. പരിശോധനയ്ക്ക് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതായി മലയാളി വിദ്യാർത്ഥികൾ ആരോപിച്ചു

ദില്ലി : അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കേഷൻ വെരിഫിക്കേഷൻ നടത്താൻ സ്ഥാപനം തയ്യാറാകാത്തതിനെ തുടർന്ന് ദില്ലിയിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ. ജർമ്മൻ പഠനത്തിനായി അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കേറ്റ് വേരിഫിക്കേഷൻ നടത്തുന്നില്ലെന്നാണ് പരാതി. സ്വകാര്യ സ്ഥാപനമായ അക്കാദമിക് ഇവാലുഷേൻ സെൻ്റിറിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പണം അടച്ച് നാല് മാസം ആയിട്ടും പരിശോധന പൂർത്തിയാക്കുന്നില്ല. പരിശോധനയ്ക്ക് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതായി മലയാളി വിദ്യാർത്ഥികൾ ആരോപിച്ചു. പരിശോധന പൂർത്തിയാക്കാത്തതിനാൽ വിസയ്ക്ക് അടക്കം അപേക്ഷ നൽകാനാകാതെയിരിക്കുകയാണ് വിദ്യാർത്ഥികൾ. ഒരാഴ്ച്ചയായി വന്നിട്ട്, എന്നിട്ടും സ്വകാര്യ സ്ഥാപനം ഒരു വിവരവും നൽകുന്നില്ലെന്നാണ്  വിദ്യാർത്ഥികൾ പറയുന്നത്. 

Read More : സൂര്യ​ഗായത്രി കൊലക്കേസ്; പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും