ജമ്മുകശ്മീരിൽ മലയാളി വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ടു; യുവാവിന് ദാരുണാന്ത്യം,14 പേർക്ക് പരിക്ക്

By Web TeamFirst Published May 2, 2024, 8:45 AM IST
Highlights

അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. 
 

ദില്ലി : കശ്മീരിൽ മലയാളി വിനോദ സഞ്ചാരികളുടെ വാൻ ട്രക്കിലിടിച്ച് ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി സഫ്‍വാനാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ ബനിഹാളിലെ ഷബൻബാസിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാരനായ സഫ്വാൻ ഇക്കഴിഞ്ഞ 25 ന് വോട്ട് ചെയ്യാനായാണ് വീട്ടിലെത്തിയത്. ശേഷിക്കുന്ന അവധി ദിവസങ്ങൾ സ്കൂൾ സുഹൃത്തുക്കൾക്കൊപ്പമാക്കാമെന്ന തീരുമാനത്തിൽ പിറ്റേന്ന് വൈകിട്ട് ജമ്മുവിലേക്ക് യാത്ര പുറപ്പെട്ടു.

12 സുഹൃത്തുക്കൾക്കൊപ്പം പോയ യാത്രയാണ് നാടിന് കണ്ണീർ വാർത്തയായത്. പാലക്കാട് നിന്ന് ജമ്മു വരെ ട്രെയിനിൽ കാശ്മീരിലെത്തിയ സംഘം വിനോദ സഞ്ചാര സംഘം ടൂർ പാക്കേജ് ബുക്ക് ചെയ്താണ് ബനിഹാളിലേക്ക് വാനിൽ പുറപ്പെട്ടത്. ഈ വാഹനത്തിൽ അമിത വേഗത്തിലെത്തിയ ലോറി ഇടിയ്ക്കുകയായിരുന്നു. സഫ്‍വാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ 14 പേരിൽ 6 പേരുടെയും നില ഗുരുതരമാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

10 അംഗ സംഘം, ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം, വൻ ബഹളം, മുറി ഒഴിയണമെന്ന് ജീവനക്കാർ, പിന്നാലെ ആക്രമണം

 

 

 

click me!