'ഗവർണറെ പിന്തുണക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല ' യെച്ചൂരിയോട് നിലപാട് വ്യക്തമാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെ

Published : Oct 31, 2022, 03:07 PM ISTUpdated : Oct 31, 2022, 03:20 PM IST
'ഗവർണറെ പിന്തുണക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല ' യെച്ചൂരിയോട് നിലപാട് വ്യക്തമാക്കി മല്ലികാര്‍ജുന്‍ ഖര്‍ഗെ

Synopsis

ഗവർണർ വിഷയത്തിലെ പ്രതിപക്ഷ ഐക്യത്തിനായി യെച്ചൂരി സംസരിച്ചപ്പോഴാണ് ഖർഗെ നിലപാട് വ്യക്തമാക്കിയത്.ഗവർണർ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി

ദില്ലി: സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് കോൺഗ്രസിനില്ലെന്ന് ഖര്‍ഗെ വ്യക്തമാക്കി.ഗവർണർ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി.സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ച് ബിജെപി ഇടപെടുന്നതിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു.

ഗവർണർമാരുടെ സംസ്ഥാനങ്ങളിലെ അനാവശ്യ ഇടപെടലില്‍ സിപിഎം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായി ചർച്ച നടത്തും. ഗവർണർമാരെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം. വിസിമാരുടെ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്  ഗവർണറെ പിന്തുണച്ചെങ്കിലും ദേശീയ തലത്തില്‍ തള്ളി പറഞ്ഞിരുന്നു. ഇതടക്കം മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിനെ കൂടി സഹകരിപ്പിക്കാൻ സിപിഎം തീരുമാനിച്ചത്. 

ഗവർണർ സര്ക്കാർ പോരിനിടെ രാജ് ഭവന് ധനവകുപ്പ് 75 ലക്ഷം രൂപ അനുവദിച്ച നടപടി അനുനയ ശ്രമം അല്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി. സ്വാഭാവിക നടപടി മാത്രമാണെന്നും തെറ്റായി വ്യാഖ്യാനിക്കരുത് എന്നും ധനമന്ത്രി ദില്ലിയിൽ പറഞ്ഞു. കഴിഞ്ഞ 25 ന് ഗവർണർ ധനമന്ത്രിയിൽ അപ്രീതി രേഖപ്പെടുത്തിയതിന് പിന്നാലെ 27 നാണ് രാജ്ഭവനിൽ ഇ ഓഫീസ് സംവിധാനവും കേന്ദ്രീകൃത നെറ്റ്‌വർക്കിംഗ് സംവിധാനവും ഒരുക്കുന്നതിനായി 75 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചത്. ഇത് അനുനയ ശ്രമം ആണെന്നായിരുന്നു റിപ്പോർട്ട്. 

'നിസാര തർക്കങ്ങൾക്ക് കളയാൻ‌ സമയമില്ല,ഭരണഘടന നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്,സുപ്രീംകോടതി വിധി അനുസരിക്കണം'

'അഭിപ്രായവ്യത്യസം ചായകുടിച്ച് സംസാരിച്ച് തീർക്കും', മുഖ്യമന്ത്രി-ഗവ‍ർണർ പോരിൽ പരോക്ഷ പ്രതികരണവുമായി ഗോവ ഗവർണർ

PREV
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്