അഞ്ച് വയസുള്ള കുട്ടിയെ കത്തിമുനയിൽ നിർത്തി, വീട്ടുകാരെ പൂട്ടിയിട്ടു; വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു

Published : Mar 04, 2023, 03:45 PM ISTUpdated : Mar 04, 2023, 03:50 PM IST
അഞ്ച് വയസുള്ള കുട്ടിയെ കത്തിമുനയിൽ നിർത്തി, വീട്ടുകാരെ പൂട്ടിയിട്ടു; വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു

Synopsis

അഞ്ച് വയസ്സുള്ള കുഞ്ഞിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ വിമുക്ത ഭടൻ ബന്ധുവീടിന് തീയിട്ടു. അമ്പലത്തിൻകാലയിൽ സ്വദേശി അജയകുമാറാണ് ബന്ധുവായ സുരേഷ്കുമാറിന്റെ വീട്ടിൽ കയറി അതിക്രമം നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ പൂട്ടിയിട്ടു. ഈ സമയം സുരേഷ് കുമാറിന്റെ ഭാര്യയും മകളും കൊച്ചുമകനുമാണ് വീട്ടിലുണ്ടായിരുന്നത്. അഞ്ച് വയസ്സുള്ള കുഞ്ഞിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വീട്ടിലെ സാധനങ്ങൾ കൂട്ടിയിട്ട് തീയിട്ടു. വാതിൽ തുറന്ന് ഓടി രക്ഷപ്പെട്ട വീട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചതോടെ ഫയർഫോഴ് സ്ഥലത്തെത്തി തീയണച്ചു. പൊലീസ് അജയകുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുരേഷും അജയകുമാറും തമ്മിലുള്ള വഴിത്തർക്കമാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അതിക്രമം: നേതൃത്വം നൽകിയത് എസ്എഫ്ഐ ജില്ലാ നേതാക്കൾ, പേര് വിവരങ്ങൾ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം