
കോഴിക്കോട്: നാട്ടിലെ അംഗന്‍വാടി അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കോഴിക്കോട് മഠത്തില്‍മുക്ക് എന്ന പ്രദേശത്തുള്ള അംഗന്‍വാടി തകര്‍ത്ത് നാശനഷ്ടങ്ങളുണ്ടാക്കിയ കേസിലാണ് നെല്ലിക്കോട് മഠത്തില്‍മുക്ക് സ്വദേശി വെങ്ങളത്ത് വീട്ടില്‍ പ്രസൂണി(36) നെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14ന് രാത്രിയാണ് ഇയാള്‍ അതിക്രമം നടത്തിയത്. കോര്‍പ്പറേഷന്‍ 23-ാം വാര്‍ഡിലെ അനശ്വര അംഗന്‍വാടിയില്‍ അതിക്രമിച്ചു കയറിയ ഇയാള്‍ വാതിലും ജനലുകളും അടിച്ചു തകര്‍ക്കുകയും മുറ്റത്ത് മഴ നനയാതിരിക്കാന്‍ സ്ഥാപിച്ച ഷീറ്റ് നശിപ്പിക്കുകയും ചെയ്തു. രാവിലെയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അംഗന്‍വാടി വര്‍ക്കറുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. പ്രസൂണിനെ നെല്ലിക്കോട് പരിസരത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. അക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam