പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി, മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Aug 12, 2026, 12:24 AM IST
man assaults mobile shop employee in parassala over phone and money dispute

Synopsis

ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള വിരോധം കാരണം മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള വിരോധം കാരണം മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പാറശ്ശാല പൊലീസ് കേസെടുത്തു. നെടുവൺവിള സ്വദേശിയായ അക്ഷയ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രി 8:45-ഓടെ പാറശ്ശാല ഗാന്ധി പാർക്കിന് സമീപമുള്ള 'യൂണിവേഴ്സൽ മൊബൈൽ ഷോപ്പിലാണ്' സംഭവം. കടയിലെ ജീവനക്കാരനായ മുറിയങ്കര സ്വദേശി ശ്രീദേവിനാണ് (22) മർദ്ദനമേറ്റത്.

പ്രതി മുൻപ് സർവീസിനായി കടയിൽ നൽകിയിരുന്ന ഫോൺ തിരികെ വേണമെന്ന് ആവശ്യപ്പെടുകയും തടഞ്ഞു വെച്ച് ചീത്തവിളിക്കുകയും ചെയ്തു. തുടർന്ന് പണം നൽകിയില്ലെങ്കിൽ ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും പുറംതലയിലും ചെവിയിലും കവിളിലും ക്രൂരമായി മർദിക്കുകയുമായിരുന്നെന്നാണ് പരാതി. കടയിലെ സി. സി. റ്റി. വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൊഴുത്തിൽ നിന്ന് വലിച്ച് പുറത്തിട്ടു, ഭിത്തിയിൽ തലയിടിപ്പിച്ചു; മദ്യപിക്കാൻ പണം നൽകാത്തതിൽ വിരോധം, റാന്നിയിൽ അമ്മയ്ക്കു നേരെ മകന്‍റെ ക്രൂരത
എഞ്ചിനീയറിംഗ് പ്രവേശനം; കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ കൂടുതൽ വിദ്യാർഥി സൗഹൃദമാക്കി, 12 കോളജുകളിൽ ഏതിലെങ്കിലും ഒന്നിലെത്തി റിപ്പോർട്ട് ചെയ്യാം