കൂട്ടുകാരന്‍റെ കല്ല്യാണം കൂടാന്‍ കണ്ണൂരെത്തണം, ഗുരുവായൂര്‍ എക്സ്പ്രസില്‍ കേറുന്നതിന് തൊട്ടുമുമ്പ് യുവാവിന് പണികിട്ടി

Published : Jul 26, 2025, 08:19 PM IST
wedding

Synopsis

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലിലും എത്തിച്ചു

ചേർത്തല: യാത്രക്കാരനായ യുവാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാമ്പുകടിയേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് കടിയേറ്റത്. നഗരസഭ 23-ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ മകൻ ജയരാജി (26)നാണ് കടിയേറ്റത്. ഉടൻതന്നെ യാത്ര ഒഴിവാക്കി.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലിലും എത്തിച്ചു.നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിടെക് വിജയിച്ച ശേഷം ജയരാജ് ഐഎസ്ആർഒയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. പരിശീലനത്തിന് ഒപ്പമുണ്ടായിരുന്ന കുട്ടുകാരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരിലേയ്ക്ക് പോകാനായി എത്തിയതായിരുന്നു ജയരാജ്.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം