കണ്ണൂരിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു

Published : Oct 16, 2020, 07:16 PM ISTUpdated : Oct 16, 2020, 07:30 PM IST
കണ്ണൂരിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു

Synopsis

കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും മക്കളും കൊവിഡ് ടെസ്റ്റിനായി ആശുപത്രിയിൽ പോയപ്പോഴായിരുന്നു ആത്മഹത്യ.

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു. പാനൂരിനടുത്ത് കൈവേലിക്കലിൽ കടവങ്കോട്ട് ബാബുവാണ്  (49) തൂങ്ങി മരിച്ചത്. വൈകീട്ട് 3.30 നാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

വീടിന് തൊട്ടടുത്തുള്ള പറമ്പിലെ കശുമാവിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൂവക്കുന്ന് എലീസിയം ലൈബ്രറിയിൽ കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഭാര്യയും മക്കളും കൊവിഡ് ടെസ്റ്റിനായി തലശേരി ജനറൽ ആശുപത്രിയിൽ പോയപ്പോഴായിരുന്നു ആത്മഹത്യ.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം
18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി