മൂന്നാറിൽ മണ്ണിടിച്ചിൽ; നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

Published : Jul 26, 2025, 10:48 PM IST
munnar landslide

Synopsis

നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിലാണ് അന്താണിയാർ സ്വദേശി ​ഗണേശൻ മരിച്ചത്.

മൂന്നാർ: മൂന്നാർ ​ഗവൺമെന്റ് കോളേജിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിലാണ് അന്താണിയാർ സ്വദേശി ​ഗണേശൻ മരിച്ചത്. മണ്ണിടിച്ചിലിന് സാധ്യതയേറിയ പ്രദേശമാണിത്. മണ്ണിടിഞ്ഞ് വീഴുന്നത് കണ്ടതിനെ തുടർന്ന് ലോറി നിർത്തിയിട്ടിരിക്കുകയായിരുന്നു ​ഗണേശൻ. 

മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ലോറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വെളിച്ചവും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അ​ഗ്നിരക്ഷാസേനയെ വിവരമറിച്ചത്. അവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ​ഗണേശനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ​ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും
'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ