യാത്രയ്ക്കിടെ കുപ്പിവെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി, ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണു; വയോധികന് ദാരുണാന്ത്യം

Published : Mar 02, 2026, 07:39 PM IST
CA Mathiew

Synopsis

ആലുവയിൽ ട്രെയിൻ യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ വ്യക്തി ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ് മരിച്ചു

കൊച്ചി: ആലുവയിൽ ട്രെയിൻ യാത്രയ്ക്കിടെ കുപ്പി വെള്ളം വാങ്ങാൻ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ വ്യക്തി ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെ പാളത്തിൽ വീണ് മരിച്ചു. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് പനമണ്ണ് സ്വദേശി ചിരട്ടോലിൽ സി എ മാത്യു (മോഹൻ-63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം. ചുങ്കത്തറയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായിരുന്ന മാത്യു ആർമി റിട്ട. ക്യാപ്റ്റനായിരുന്നു. തിരുവല്ലയിൽ വിമുക്ത ഭടൻമാരുടെ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആലുവയിൽ അപകടം സംഭവിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആറ്റുകാൽ പൊങ്കാല കുടിവെള്ള പ്രശ്നം: മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്, 'കുടിവെള്ളത്തിൽ രാഷ്ട്രീയം കലർത്താൻ എൽഡിഎഫ് ആഗ്രഹിക്കുന്നില്ല'
ന്യൂ ഇയർ ആഘോഷത്തിന്‍ കൂട്ടുകാരുമായി കോവളത്ത് പോയി, തിരിച്ചു വരുന്ന വഴി 16കാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 50 വർഷം കഠിന തടവ്