പൂരാഘോഷത്തിൻ്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീണു; എടപ്പാൾ സ്വദേശിയായ യുവാവ് മരിച്ചു

Published : Mar 14, 2025, 07:36 PM IST
പൂരാഘോഷത്തിൻ്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീണു; എടപ്പാൾ സ്വദേശിയായ യുവാവ് മരിച്ചു

Synopsis

ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിൻ്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശിയായ സുമേഷാണ് മരിച്ചത്. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് നിർമ്മിച്ച പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പന്തൽ അഴിച്ചു മാറ്റുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു സുമേഷ്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'
തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍