വാടക ക്വാര്‍ട്ടേഴ്സില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതശരീരം, മുറിയില്‍ താമസിച്ചിരുന്നയാളെ കാണാനില്ല; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Oct 05, 2025, 07:02 PM IST
Police Vehicle

Synopsis

കുന്നംകുളം ചൊവ്വന്നൂരിൽ ദൂരൂഹ സാഹചര്യത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശ്ശൂര്‍: കുന്നംകുളം ചൊവ്വന്നൂരിൽ ദൂരൂഹ സാഹചര്യത്തിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെൻമേരിസ് വാടക ക്വാർട്ടേഴ്സിലാണ് മൃതശരീരം കണ്ടെത്തിയത്. ക്വാർട്ടേഴ്സില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സണ്ണി എന്നയാളുടെ മുറിയിലാണ് വൈകീട്ട് അഞ്ചോടെ മൃതദേഹം കണ്ടത്. മുറിയിൽ നിന്നും പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്ന് നോക്കുകയായിരുന്നു. മുറി തുറന്നപ്പോൾ പാതി കത്തിയ നിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടു.

നിലവില്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മുറിയിലെ താമസക്കാരനായ ചൊവ്വന്നൂർ സ്വദേശിയായ സണ്ണി എന്നയാളെ രാവിലെ മുതൽ കാണാതായിട്ടുണ്ട്. രണ്ടു കൊലപാതക കേസുകളിലെ പ്രതികൂടയാണ് സണ്ണി എന്നയാൾ. കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും