കൊല്ലം എഴുകോണിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

Published : Oct 05, 2025, 07:00 PM IST
kollam arrest

Synopsis

മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടിരുന്നു. സഹായത്തിനെത്തിയ പൊലീസിനോടും നാട്ടുകാരോടും പ്രതികൾ തട്ടിക്കയറി. പിന്നാലെ സ്ഥലത്ത് എത്തിയ എസ്ഐ രജിത്തിനെയും മറ്റ് പൊലീസുകാരെയും പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. 

കൊല്ലം: എഴുകോണിൽ പൊലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ഇരുമ്പനങ്ങാട് സ്വദേശി സുനിൽകുമാർ, മാറനാട് സ്വദേശികളായ അനന്തു, മഹേഷ് എന്നിവരാണ് പിടിയിലായത്. മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സഹായത്തിനെത്തിയ പൊലീസിനോടും നാട്ടുകാരോടും പ്രതികൾ തട്ടിക്കയറി. പിന്നാലെ സ്ഥലത്ത് എത്തിയ എസ്ഐ രജിത്തിനെയും മറ്റ് പൊലീസുകാരെയും പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. പൊലീസ് വാഹനത്തിനും കേടുപാടുകൾ വരുത്തി. അനന്തുവും മഹേഷും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. എഴുകോൺ സബ്ബ് ഇൻസ്പെക്ടർ രജിത് എസ്ആർ, അജിത് വികെ, സിപിഒമാരായ, സനിൽ, സനൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

'സി എം വിത്ത് മീ' പരിപാടിയിലേക്ക് വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞു; യുവാവ് അറസ്റ്റിൽ
മലപ്പുറം മച്ചിങ്ങലിൽ വൻ തീപിടിത്തം; കാർ സ്പെയർ പാർട്‌സ് ഗോഡൗൺ കത്തിനശിച്ചു; തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു