Latest Videos

വിദേശത്ത് നിന്നും വാട്സ് ആപ്പ് വഴി മൊഴിചൊല്ലി; കാസർകോട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

By Web TeamFirst Published Sep 9, 2019, 11:56 AM IST
Highlights

വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ്  ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു

കാസർകോട്: വിദേശത്ത് നിന്നും വാട്സ് ആപ്പ് വഴി മൊഴിചൊല്ലിയ യുവാവിനെതിരെ ഭാര്യയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കാസർകോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസർകോട് ടൗണ്‍ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. സഹോദരന്‍റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു.

2007  ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷറഫിന് നല്‍കിയിരുന്നു. അഷ്റഫിനെതിരെ ഗാർഹിക പീഡന പരാതിയിൽ മറ്റൊരു കേസ് കൂടി കാസർകോട് ടൗൺ സ്റ്റേഷനിൽ നിലവിലുണ്ട്. 

click me!