
പാലക്കാട്: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ട് വർഷമായി ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്താണ് സംഭവം. തച്ചനാട്ടുകര കുലിക്കിലിയാട് മഞ്ചാടിക്കൽ ശങ്കരൻകുട്ടി ഗുപ്തൻ (63) ആണ് മരിച്ചത്. 2023 സെപ്റ്റംബറിലാണ് അപകടമുണ്ടായത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ ആര്യമ്പാവിൽ വച്ചാണ് അപകടമുണ്ടായത്. റോഡരികിൽ സ്‌കൂട്ടി നിർത്തിയ ശേഷം റോഡ് മുറിച്ചുകടക്കാൻ നിൽക്കുമ്പോഴാണ് കാർ വന്നിടിച്ചത്. സംസ്‌കാരം നാളെ നടക്കും.