വീണത് ഇരുപതടി താഴ്ചയിലേക്ക്, കയർ പൊട്ടിയത് അപ്രതീക്ഷിതമായി, പാറയിലിടിച്ച് നട്ടെല്ല് പൊട്ടി, കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിക്ക് പരിക്ക്

Published : May 06, 2026, 03:30 PM IST
man rescued after falling into well in perinthalmanna

Synopsis

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ കയര്‍പൊട്ടി വീണയാളെ പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. പുലാമന്തോള്‍ ചേലാര്‍കുന്നില്‍ ചൊവ്വാഴ്ച പകല്‍ 11ഓടെയാണ് അപകടം

മലപ്പുറം: കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങുമ്പോള്‍ കയര്‍പൊട്ടി വീണയാളെ പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. പുലാമന്തോള്‍ ചേലാര്‍കുന്നില്‍ ചൊവ്വാഴ്ച പകല്‍ 11ഓടെയാണ് അപകടം. സൈനുദ്ദീന്‍ എന്നയാളുടെ കിണര്‍ വൃത്തി യാക്കുന്നതിനായി ഇറങ്ങിയ ചന്ദ്രനാണ് കയര്‍പൊട്ടി ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക് വീണത്. കിണറ്റിനുള്ളിലെ പാറയിലേക്കാണ് അടിച്ച് വീണത്. നട്ടെല്ലിന് പൊട്ടലുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസർമാരായ കെ ടി രാജേഷ്, എം കിഷോര്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ചന്ദ്രനെ സ്‌റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിച്ച് റോപ്പിന്‍റെ സഹായത്തോടെ പുറ ത്തെത്തിക്കുകയായിരുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഷിബു ബേബി ജോൺ ആർഎസ്പിയുടെ മന്ത്രിയാവും; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അനാവശ്യ ചർച്ചകൾ ഉണ്ടാവരുതെന്ന് പ്രതികരണം
കോഴിക്കോട് നോർത്തിൽ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞു; ബിജെപി മുന്നേറ്റം പരാജയ കാരണമായെന്ന് തോട്ടത്തിൽ രവീന്ദ്രൻ