2020 ഒക്ടോബർ 29ന് വിവാഹം, വരന് വയസ് 27, വധു 52; ക്രിസ്മസ് ദിനം പ്ലാൻ നടപ്പാക്കി, പിടിവീണു, ശിക്ഷ ജീവപര്യന്തം

Published : Apr 26, 2025, 02:37 AM IST
2020 ഒക്ടോബർ 29ന് വിവാഹം, വരന് വയസ് 27, വധു 52; ക്രിസ്മസ് ദിനം പ്ലാൻ നടപ്പാക്കി, പിടിവീണു, ശിക്ഷ  ജീവപര്യന്തം

Synopsis

ഡിസംബര് 25ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബന്ധുക്കള് പിരിഞ്ഞ ശേഷം ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ഇതിന് ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു

തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാന് ഇരട്ടി പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്. തിരുവനന്തപുരം സ്വദേശിനി ശാഖാകുമാരിയെ ഭര്‍ത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ത്രേസ്യാപുരം പുത്തന്‍ വീട്ടില് ശാഖാകുമാരിയും അരുണും തമ്മിലുള്ള വിവാഹം നടക്കന്നത് 2020 ഒക്ടോബര് 29 നാണ്. ഇലക്ട്രീഷ്യനാണ് അരുണ്‍. ശാഖാകുമാരിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 

വിവാഹം കഴിക്കുന്പോള് ശാഖാകുമാരിക്ക് 52 ഉം അരുണിന് 27 വയസ്സുമായിരുന്നു പ്രായം. വിവാഹം രഹസ്യമായി നടത്തണമെന്നും വിവാഹ ഫോട്ടോയോ വീഡിയോയോ പുറത്ത് വിടരുതെന്നും അരുണ്‍ വ്യവസ്ഥ വെ്ച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ചില ബന്ധുക്കൾ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപിച്ചു. തുടര്‍ന്ന് വിവാഹം കഴിഞ്ഞ്, രണ്ട് മാസം തികയും മുന്പേ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ശാഖാകുമാരിയുടെ കുന്നത്തുകാലിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം.

ഡിസംബര് 25ന് ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ബന്ധുക്കള് പിരിഞ്ഞ ശേഷം ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ഇതിന് ശേഷം ഷോക്കടിപ്പിച്ച് കൊല്ലുകയായിരുന്നു. സ്വാഭാവികമായി ഷോക്കേറ്റതാണെന്ന് വരുത്താൻ ശരീരത്തിൽ അലങ്കാര ബള്‍ബുകൾ ചുറ്റിവെക്കുകയും ചെയ്തു. നാട്ടുകാർക്ക് തോന്നിയ സംശയമാണ് പൊലീസ് അന്വേഷണം അരുണിലെക്കെത്തിയത്.  സ്വത്ത് തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് അരുണ്‍, തന്നെക്കാള്‍ ഇരട്ടിപ്രായമുള്ള ശാഖാകുമാരിയെ പ്രണയിച്ച് വിവാഹം കഴിച്ചതെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തിൽ. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എഎം ബഷീര്‍ അരുണിന് ജീവിപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ